- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡൽഹിയിൽ നടക്കുന്നത്'; വീണ്ടും കർഷക സമരത്തെ പിന്തുണച്ച് മിയ ഖലീഫ
മുംബൈ: ഡൽഹിയിലെ കർഷക സമരത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ച് മുൻ പോൺ താരം മിയ ഖലീഫ. പണം വാങ്ങിയാണ് കർഷക സമരത്തെ അനുകൂലിച്ച് സംസാരിക്കുന്നത് എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു താരം. 'ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡൽഹിയിൽ നടക്കുന്നത്. എല്ലാ സെലിബ്രിറ്റികളും പണം പറ്റിയാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്ന് എങ്ങനെ പറയാൻ കഴിയും. ഇന്ത്യയിൽ നൂറ് കോടി ജനങ്ങളുണ്ട്. ഞങ്ങൾക്ക് അതുമനസിലാക്കാൻ കഴിയില്ലെന്ന്' മിയ ട്വിറ്ററിൽ കുറിച്ചു.
കർഷക സമരത്തെ അനുകൂലിച്ച് അന്താരാഷ്ട്ര സെലിബ്രിറ്റികൾ രംഗത്തുവന്നിരുന്നു. ഇതിനെതിരെ രാജ്യത്തെ സെലിബ്രേറ്റികൾ രംഗത്തെത്തിയിരുന്നു. ഡൽഹിലെ കർഷക സമരത്തെ പിന്തുണച്ച മിയ ഖലീഫയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു വിഭാഗം പേർ എതിർപ്പുമായി രംഗത്ത് എത്തിയപ്പോൾ താൻ കർഷകർക്കൊപ്പം ആണെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ചാണ് മിയ ആദ്യം പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം മിയ നടി പ്രിയങ്കാ ചോപ്രയ്ക്കെതിരെയും രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് കർഷകസമരത്തിനെതിരെ പ്രിയങ്ക രംഗത്തുവരാത്തതെന്നായിരുന്നു മിയയുടെ ചോദ്യം. മിസിസ് ജോനാസ് എന്തെങ്കിലും ശബ്ധിക്കാമോ?. എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്റൂട്ട് സമയത്ത് ഷക്കീറ മൗനം പാലിച്ചതുപോലെയാണ് പ്രിയങ്കയുടെ നടപടി കാണുമ്പോൾ തോന്നുതെന്ന് മിയ ട്വിറ്ററിൽ കുറിച്ചിരുന്നു. അതേസമയം കർഷകസമരത്തിനെതിരെ തുടക്കത്തിൽ തന്നെ പ്രിയങ്ക കർഷകരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കർഷകർ തങ്ങളുടെ രാജ്യത്തിന്റെ യഥാർഥ പോരാളികളാണെന്നും അവരുടെ പ്രശ്നത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഗായിക റിഹാന നടത്തിയ ട്വീറ്റാണ് ഇന്ത്യയിലെ കർഷക സമരം ആഗോള തലത്തിൽ ചർച്ചയാകാൻ കാരണമായത്. ആരും എന്തുകൊണ്ട് ഇക്കാര്യം സംസാരിക്കുന്നില്ല എന്നായിരുന്നു കർഷക സമരത്തെ അനുകൂലിച്ച് കൊണ്ടുള്ള റിഹാനയുടെ ട്വീറ്റ്. ഇതിന് പിന്നാലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൺബെർഗ് രംഗത്തുവന്നതോടെ കർഷക സമരം ചർച്ചയായി തീർന്നു.
മറുനാടന് മലയാളി ബ്യൂറോ