ഹൈദരാബാദ്: വീണ്ടും വിവാദ ട്വിറ്റർ പരാമർശവുമായി രാംഗോപാൽ വർമ്മ. ഇത്തവണ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയായിരുന്നു സംവിധായകന്റെ പരാമർശം. പോൺ നടിയായ മിയ മൽക്കോവയുടെ പിന്നിലാണ് ജനപ്രീതിയിൽ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെയെന്നാണ് വർമ്മ പറഞ്ഞത്.

രാം ഗോപാൽ വർമ്മയുടെ പുതിയ ചിത്രമായ ഗോഡ് സെക്സ് ആൻഡ് ട്രൂത്തിലെ നായികയാണ് മിയ മൽക്കോവ. ഗൂഗിളിന്റെ സെർച്ച് ട്രെൻഡ്സ് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

ജനുവരി 12 മുതൽ ഇന്നലെ വരെയുള്ള കണക്കുകളാണ് ആർജിവി തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെയ്ക്കുന്നത്.സണ്ണി ലിയോണിന് ശേഷം ഇന്ത്യൻ സിനിമ രംഗത്തേക്ക് എത്തുന്ന പോൺ നായിക എന്ന വിശേഷണത്തോടെയാണ് രാം ഗോപാൽ വർമ്മ ജിഎസ്ടിയിലൂടെ മിയ മൽക്കോവയെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ ഷൂട്ടിങ് സമയത്തെ ചിത്രങ്ങൾ ചോർന്നതും വൈറലയാരുന്നു.

സെക്സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരിൽ സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാൽ വർമ്മ.ജനുവരി 26ന് രാവിലെ 9മണിക്ക് ഗോഡ്, സെക്‌സ് ആൻഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്.