കുവൈത്ത് സിറ്റി: കാസർഗോഡ്- ചട്ടഞ്ചാൽ, മഹീനാ ബാദിലുള്ള മത-ഭൗതീക സമന്വയ കലാലയമായ മലബാർ ഇസ്ലാമിക് കോംപ്ലക്സ് സിൽവർ ജൂബിലി സമ്മേളനത്തിന്റെ പ്രചാരണാർഥം കുവൈത്ത് കമ്മിറ്റിയുടെ പ്രചരണ സമ്മേളനം ഏപ്രിൽ 27 ന് വെള്ളിയാഴ്ച കുവൈത്തിൽ 'ശഹീദെ മില്ലത്ത് സി.എം. ഉസ്താദ്' നഗരിയിൽ നടക്കും.

പ്രസ്തുത സമ്മേളനത്തിൽ എം.ഐ.സി. പ്രസിഡന്റും, മംഗലാപുരം - കീഴൂർ ഖാളിയുമായ ത്വാഖാ അഹമ്മദ് മൗലവി, ജന: സെക്രട്ടറി യു.എം.അബ്ദു റഹ്മാൻ മുസ്ല്യാർ, പ്രമുഖ വാഗ്മി സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങി കേരളത്തിലേയും, കുവൈത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരിയായി സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ രക്ഷാധികാരികളായി സയ്യിദ് നിസാർ അൽ മശ്ഹൂർ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, ഹംസ ബാഖവി, ശംസുദ്ധീൻ ഫൈസി, മഹമൂദ് അപ്‌സര, സഗീർ തൃക്കരിപ്പൂർ, ഇബ്രാഹിം കുന്നിൽ, ഫത്താഹ് തയ്യിൽ, അഷ്റഫ് അയ്യൂർ, എ.പി സലാം, സത്താർ കുന്നിൽ, സി.എച്. ഫൈസൽ, സൈനുദ്ധീൻ കടിഞ്ഞിമൂല, ഇക്‌ബാൽ.ബീ.കെപി.പി. ഇബ്രാഹിം എന്നിവരേയും സ്വാഗത സംഘം ചെയർമാനായി ഇഖ്ബാൽ മാവിലാടത്തേയും, ജന: കൺവീനറായി ഫായിസ് ബേക്കലിനേയും, പ്രോഗ്രാം കോ-ഓർഡിനേറ്ററായി അബ്ദു കടവത്ത്, വർക്കിങ് കൺവീനറായി സുഹൈൽ ബല്ല, ഖജാഞ്ചിയായി റസാഖ് അയ്യൂർ എന്നിവരേയും തെരെഞ്ഞെടുത്തു.

കൂടാതെ വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ യഥാ വിധം ഇസ്മായിൽ ബേവിഞ്ച കമറുദ്ധീൻ.സി (ഫിനാൻസ്) അബ്ദുൽ ഹഖീം അഹ്സനി, മുനീർ അടൂർ ( പബ്ലിസിറ്റി), ഹസ്സൻ ബല്ല,മിസ്ഹബ് മാടമ്പില്ലത്ത് (മീഡിയ), മുനീർ കുണിയ, സലാം കളനാട് (സോവനീർ), ഹനീഫ പാലായി (എഡിറ്റർ) റഫീഖ് ഒളവറ (സബ് എഡിറ്റർ), മുനീർ അടൂർ (വളണ്ടിയർ ), മൻസൂർ കൊവ്വൽ പള്ളി, മജീദ് ഞെക്ലി ( റിസപ്ഷൻ), സി.എച്. മജീദ്, സി.പി.
അഷ്റഫ് ( ഭക്ഷണം), കബീർ തളങ്കര, മുഹമ്മദ് ആറങ്ങാടി, അസീസ് തളങ്കര ( സ്റ്റേജ് & ആൻഡ് ഡെക്കറേഷൻ ) എന്നിവരെയും തിരഞ്ഞെടുത്തു.

എം.ഐ.സി. കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ഇക്‌ബാൽ മാവിലാടത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം രക്ഷാധികാരി സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. സയ്യിദ് നിസാർ അൽ മശ്ഹൂർ തങ്ങൾ കുവൈത്ത് ഇസ്ലാമിക് പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി, വൈസ് പ്രസിഡന്റ് ഇക്‌ബാൽ ഫൈസി, ഇസ്മായിൽ ബേവിഞ്ച, സത്താർ കുന്നിൽ, അബ്ദുല്ല കടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രചരണ സമ്മേളനത്തിന്റെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഇസ്മായിൽ ബേവിഞ്ചക്ക് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി ഫായിസ് ബേക്കൽ സ്വാഗതവും, ട്രഷറർ റസാഖ് അയ്യൂർ നന്ദിയും പറഞ്ഞു.