ലീമെറിക്: ഭാരതത്തിന്റെ യശ്ശസ്സ് വാനോളം ഉയർത്തിയ മംഗൾയാനും, ഇന്ത്യയുടെ സ്‌പേസ് പദ്ധതികളേയും സംബന്ധിച്ച് മൺസ്റ്റർ ഇന്ത്യൻ കൾച്ചറൽ അസ്സോസ്സിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ഐ.എസ്സ് ആർ. ഓ മുൻശാസ്ത്രജ്ഞൻ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തും. ഈ അവസരം പരമാവധി വിനിയോഗിക്കുവാൻ ലീമെറിക്കിലേയും അയർലന്റിലേയും പ്രിയസുഹൃത്തുക്കളെ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉപകാരപ്രദമായ ഈ വിഷയത്തെ സംബന്ധിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, സംശയങ്ങളും സെമിനാറിൽ രേഖപ്പെടുത്താവുന്നതാണ്. ഒക്ടോബർ 12 ഞായ്‌റാഴ്ച ഉച്ചതിരിഞ്ഞ് 2;30 മുതൽ 5;30 വരെയാണു പരിപാടി. ഡൂറഡോയിൽ സെന്റ്:പോൾസ് ചർച്ച് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നതായി സെക്രട്ടറി ലിനോ വരഗ്ഗീസ് പറഞ്ഞു.

മൺസ്റ്റർ ഇന്ത്യൻ കൾ്ച്ചറൽ അസ്സോസ്സിയേഷൻ വാർഷിക ജനറൽബോഡി ലീമെറിക്കിൽ ചേർന്നു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി ലിനൊ വർഗ്ഗീസ്, പ്രസിഡന്റ് രാജൻ ചിറ്റാർ, ജോയിന്റ് സെക്രട്ടറി ഷിജു ചക്കോ, വൈസ് പ്രസിഡന്റ് ജോതിസ്, ട്രഷറാർ ഷിജു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ മുഴുവൻ സ്‌നേഹിതരുടേയും പങ്കാളിത്തം ഉണ്ടാവണമെന്ന് സെക്രട്ടറി ലിനു വർഗ്ഗീസ് അഭ്യർത്ഥിച്ചു.

സെമിനാറിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കുമായി
സെക്രട്ടറി, ലിനോ വർഗ്ഗീസ്, 0894138082,
പ്രസിഡന്റ് രാജൻ ചിറ്റാർ 0873931516
എന്നിവരെ ബന്ധപ്പെടാവുന്നതാണ്