- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബട്ടർഫ്‌ളൈസിൽ ഫെൽപ്‌സ് നീന്തിയെടുത്തത് ഇരുപത്തിഒന്നാം ഒളിമ്പിക് സ്വർണം; ആകെ മെഡൽ നേട്ടം 25 ആയി; റിയോയിലും ചരിത്രം തിരുത്തി അമേരിക്കൻ നീന്തൽ ഇതിഹാസം
റിയോ ഡി ജനെയ്‌റോ: 200 മീറ്റർ ബട്ടർഫ്‌ളൈസിൽ അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സിന് സ്വർണം. ഫെൽപ്‌സിന്റെ കരിയറിലെ 20ാം സ്വർണമാണിത്.മത്സരം ഒരു മിനിറ്റ് 53: 36 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി. റിയോയിലെ രണ്ടാം സ്വർണ നേട്ടത്തോടെ ഒളിംപിക്‌സിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ഫെൽപ്‌സിന്റെ ആകെ ഒളിംപിക് മെഡൽ സമ്പാദ്യം 24 ആയി; 20 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടൻ ഒളിംപിക്‌സിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫെൽപ്‌സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു. 200 മീറ്റർ ബട്ടർഫ്‌ളൈസിൽ ജപ്പാന്റെ മസാട്ടോ സക്കായിയുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ഫെൽപ്‌സ് ഒന്നാമതെത്തിയത്. റിയോ ഒളിമ്പിക്‌സിലെ ഫെൽപിസിന്റെ രണ്ടാം സ്വർണ നേട്ടമാണിത്. നേരത്തെ 4ഃ 100 മീറ്റർ റിലെയിലും അദ്ദേഹം സ്വർണം നേടിയിരുന്നു. ഹംഗറിയുടെ ടമാസ് കെൻഡേഴ്‌സി വെങ്കല മെഡൽ സ്വന്തമാക്കി. നേരത്തെ 4 ഃ 100 മീറ്റർ ഫ്രീസ്റ്റൽ റിലോയിലും അദ്ദേഹം സ്വർണം നേടിയിരുന്നു. 15ാം വയസിൽ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തുടങ്ങിയ ഫെൽപ്‌സ് ചരിത്രത്തിൽ ഏറ്റവും കൂടുത
റിയോ ഡി ജനെയ്‌റോ: 200 മീറ്റർ ബട്ടർഫ്‌ളൈസിൽ അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സിന് സ്വർണം. ഫെൽപ്‌സിന്റെ കരിയറിലെ 20ാം സ്വർണമാണിത്.മത്സരം ഒരു മിനിറ്റ് 53: 36 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി. റിയോയിലെ രണ്ടാം സ്വർണ നേട്ടത്തോടെ ഒളിംപിക്‌സിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ഫെൽപ്‌സിന്റെ ആകെ ഒളിംപിക് മെഡൽ സമ്പാദ്യം 24 ആയി; 20 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടൻ ഒളിംപിക്‌സിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫെൽപ്‌സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.
200 മീറ്റർ ബട്ടർഫ്‌ളൈസിൽ ജപ്പാന്റെ മസാട്ടോ സക്കായിയുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ഫെൽപ്‌സ് ഒന്നാമതെത്തിയത്. റിയോ ഒളിമ്പിക്‌സിലെ ഫെൽപിസിന്റെ രണ്ടാം സ്വർണ നേട്ടമാണിത്. നേരത്തെ 4ഃ 100 മീറ്റർ റിലെയിലും അദ്ദേഹം സ്വർണം നേടിയിരുന്നു. ഹംഗറിയുടെ ടമാസ് കെൻഡേഴ്‌സി വെങ്കല മെഡൽ സ്വന്തമാക്കി. നേരത്തെ 4 ഃ 100 മീറ്റർ ഫ്രീസ്റ്റൽ റിലോയിലും അദ്ദേഹം സ്വർണം നേടിയിരുന്നു. 15ാം വയസിൽ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തുടങ്ങിയ ഫെൽപ്‌സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ വാരിക്കൂട്ടിയ താരമാണ്.
4*200 മീറ്റർ ഫ്രീ സ്റ്റെയിൽ റിലേയിലും ഫെൽപ്‌സ് ഉൾപെടെയുള്ള ടീം സ്വർണം സ്വന്തമാക്കി. ഫെൽപ്‌സിന്റെ കരിയറിലെ 21ാം സ്വർണമാണിത്.
നീന്തലിൽ പല വിഭാഗങ്ങളിലായി 6 ലോകറെക്കോർഡുകളുടെ ഉടമയാണ് ഫെൽപ്‌സ്. ഇദ്ദേഹം ഇതേവരെ ആകെ 25 ഒളിമ്പിക് മെഡലുകൾ (21 സ്വർണം, 2 വെങ്കലം, 2 വെള്ളി) നേടിയിട്ടുണ്ട്. 2004 ഏഥൻസ് ഒളിമ്പിക്‌സിൽ എട്ടും (6 സ്വർണം, 2 വെങ്കലം) 2008ലെ ബെയ്ജിങ്ങ് ഒളിമ്പിക്‌സിൽ എട്ടും (എല്ലാം സ്വർണം, ഏഴ് ലോകറെക്കോർഡ്), ലണ്ടൻ ഒളിമ്പിക്‌സിൽ ആറും (4സ്വർണം, 2വെള്ളി) മെഡലുകളാണ് ഇദ്ദേഹം നേടിയത്. ഒളിമ്പിക്‌സിൽ ഏറ്റവുമധികം സ്വർണമെഡൽ (21 സ്വർണം) നേടിയ താരം എന്ന റെക്കോർഡും ഒളിമ്പിക്‌സിൽ ഏറ്റവുമധികം മെഡൽ(25) നേടിയ താരം എന്ന റെക്കോർഡും ഒരു ഒളിമ്പിക്‌സിൽ ഏറ്റവും കൂടൂതൽ സ്വർണം നേടിയ താരം (ബെയ്ജിങ്ങിൽ 8 സ്വർണം) എന്ന റെക്കോർഡും ഫെൽപ്‌സിന്റെ പേരിലാണ്.