ജനീവ: ലോക പ്രശസ്തനായ ജർമ്മൻ ഫോർമുല വൺ ഡ്രൈവർ് മൈക്കൾ ഷൂമാക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. 2013 ഡിസംബർ 29ന് ഫ്രഞ്ച് ആൽപ്സ് മലനിരകളിൽ സ്‌കീയിങ് ചെയ്തപ്പോൾ ഷൂമാക്കർ അപകടത്തിൽ പെടുകയുംഅബോധാവസ്ഥയിലാവുകയുമായിരുന്നു. ഇപ്പോൾ അപകടം അഞ്ച് വർഷമാകുന്ന വേളയിലും ഷൂമാക്കർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. കിടന്ന കിടപ്പിലല്ലെങ്കിലും നിത്യവും അദ്ദേഹത്തിന് മുടങ്ങാത്ത ശുശ്രൂഷ അത്യാവശ്യമായ അവസ്ഥയാണുള്ളത്.

അദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് ആർക്കും അറിവില്ലെന്നാണ് സൂചന. ആഴ്ചയിൽ 50 ലക്ഷം രൂപ ചെലവാക്കിയാണ് ഭാര്യ കോറിന അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത് ഒരു വിവരവും പുറത്ത് പോകില്ലെന്ന ഉറപ്പിലാണത്രെ. ഇതിഹാസ കായികതാരമായ തന്റെ ഭർത്താവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലീക്കാവാതിരിക്കാൻ കോറിന അത്യധികമായ കരുതലോടെയാണ് പ്രവർത്തിക്കുന്നത്. ഈ വരുന്ന ജനുവരി ആദ്യം ഷൂമാക്കറിന് 50 വയസ് തികയാൻ പോവുകയാണ്.ഫ്രഞ്ച് ആൽപ്സിലെ മെറിബിലിൽ സ്‌കീയിംങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ കാൽ തെന്നി വീഴുകയും തലയ്ക്കേറ്റ കടുത്ത ആഘാതത്താൽ അബോധാവസ്ഥയിലാവുകയുമായിരുന്നു.

1995ൽ ഷൂമാക്കറെ വിവാഹം കഴിച്ച കോറിന അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ മിക്കവരിൽ നിന്നും അതീവ രഹസ്യമാക്കി വയ്ക്കുന്നതിൽ ജാഗരൂകയാണ്. ജനീവ തടാകത്തിന്റെ കരയിലുള്ള ഷൂമാക്കറുടെ വീട്ടിലേക്ക് അധികമാർക്കും കടന്ന് ചെല്ലാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കടന്ന് ചെന്നാലും അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിക്കുകയുമില്ല. ജനീവയ്ക്കും ലൗസാനെയ്ക്കും മധ്യത്തിലാണ് ഷൂമാക്കറുടെ വീട് സ്ഥിതി ചെയ്യുന്ന ബോൺ പ്രദേശം നിലകൊള്ളുന്നത്. തന്റെ മകൻ ഈ വീട്ടിനുള്ളിലുണ്ടെന്നാണ് പിതാവായ റോൽഫ് വെളിപ്പെടുത്തുന്നത്.

മജോർകയിൽ വാങ്ങിയ ഹോളിഡേ ഹോമിലേക്ക് ഈ സമ്മറിൽ ഷൂമാക്കറിനെ മാറ്റുമെന്ന കിംവദന്തികൾ റോൾഫ് തള്ളിക്കളയുന്നുണ്ട്. അമേരിക്കയിലെ സ്പെഷ്യലിസ്റ്റ് ബ്രെയിൻ ട്രോമ ഹോസ്പിറ്റലിലേക്ക് ഷൂമാക്കറെ കൊണ്ടു പോകുമെന്ന വാർത്തകളും പിതാവ് നിഷേധിക്കുന്നു. കിടപ്പിലല്ലെങ്കിലും നിലവിലും ട്യൂബുകളിൽ നിന്നും അദ്ദേഹത്തിന് മോചനം നേടാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടുത്ത രീതിയിലുള്ള നഴ്സിങ് കെയറും തെറാപ്പി കെയറും ഷൂമാക്കർക്ക് നിത്യവും ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്.

തന്റെ അടുത്ത കുടുംബാംഗങ്ങളോടൊപ്പമാണ് ഈ വീട്ടിൽ ഷൂമാക്കർ കഴിയുന്നത്. ആശുപത്രി പോലുള്ള പ്രത്യേക സംവിധാനം വീട്ടിൽ സെറ്റ് ചെയ്ത് അവിടെയാണ് ഷൂമാക്കർ കഴിയുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. അപകടത്തെ തുടർന്നുള്ള പ്രത്യാഘാതങ്ങളാൽ് ഷൂമാക്കറെ യൂണിവേഴ്സിറ്റി ഓഫ് ഗ്രെനോബിൾ ഹോസ്പിറ്റലിലെത്തിച്ചിരുന്നു.ഇവിടെ വച്ച് അദ്ദേഹത്തെ രണ്ട് ജീവൻ രക്ഷാ ഓപ്പറേഷനുകൾക്കായിരുന്നു അദ്ദേഹത്തെ വിധേയനാക്കിയിരുന്നത്. തുടർന്ന് അഞ്ച് മാസത്തോളം കോമ സ്റ്റേജിൽ കിടന്നിരുന്നു. 2014ൽ അവിടെ നിന്നും അദ്ദേഹത്തെ ലൗസാനെയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു വരുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടു വന്നിരുന്നത്.