ഹൂസ്റ്റൺ: ഹൂസ്റ്റൺ മിറാബ്യു ബി ലാമാർ ഹൈസ്‌കൂളിൽ നിന്നും 4.84ജിപിഎയോടുകൂടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച മിടുക്കനായ മൈക്കിൾബ്രൗൺ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് അമേരിക്കയിലെപ്രസിദ്ധമായ 20 കോളേജുകളിൽ.

മൈക്കിൾ ബ്രൗൺ എന്ന മിടുമിടുക്കനെ തങ്ങളുടെ കോളജിനു തന്നെലഭിക്കണമെന്ന വാശിയോടെയാണ് അപേക്ഷ സമർപ്പിച്ച 20 സർവകലാശാലകളുംപഠനത്തിനുള്ള മുഴുവൻ സ്‌കോളർഷിപ്പും പോക്കറ്റ് മണിയായ 260,000 ഡോളറുംവാഗ്ദാനം ചെയ്തത്.

ഹൈസ്‌കൂൾ ഡിബേറ്റ് ടീമംഗം, സ്റ്റുഡന്റ് ഗവൺമെന്റ് മെംബർ,പൊളിറ്റിക്കൽ ക്യാന്പയിൻ, വോളണ്ടിയർ തുടങ്ങിയ രംഗങ്ങളിൽ മികവുപുലർത്തിയ മൈക്കിൾ ബ്രൗൺ ലാമർ ഹൈസ്‌കൂളിനു അഭിമാനമായിരുന്നെന്ന്അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.

ഹാർവാർഡ്, പ്രിൻസ്റ്റൺ, യെൽ, നോർത്ത് വെസ്റ്റേൺ, സ്റ്റാൻഫോർഡ്തുടങ്ങി എട്ട് കോളേജുകുൾക്കാണ് മൈക്കിൾ മുൻഗണന നൽകുന്നത്. മെയ്‌ 31ന്മുന്പ് തീരുമാനമെടുക്കും. ഉയർന്ന നിലയിൽ വിദ്യാഭ്യാസംപൂർത്തീകരിക്കുന്നതിന് തന്റെ ഏറ്റവും വലിയ പ്രേരക ശക്തി
മാതാവായിരുന്നുവെന്നാണ് മൈക്കിൾ പറയുന്നത്. മാതാവ് ബർത്തിന് മകനു ലഭിച്ച അംഗീകാരത്തിൽ പൂർണ തൃപ്തയാണ്.