സ്‌പെയിനിലെ മല്ലോർകയിൽ ഉല്ലാസ ബോട്ട് യാത്രക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്‌നി മിഷേൽ ഒബാമ ധരിച്ച ഗ്ലാമറസ് വസ്ത്രത്തെക്കുറിച്ചുള്ള ചൂടൻ ചർച്ച കൊഴുക്കുന്നു. ശരീരം മുഴുവൻ കാണാവുന്ന തരത്തിലുള്ള ഒരു പാവാടയാണവർ അണിഞ്ഞിരിക്കുന്നത്. എല്ലാം തുറന്ന് കാട്ടുന്ന വിധത്തിലുള്ള ആ പാവാട ധരിക്കുന്നതിലും ഭേദം ഒന്നും ധരിക്കാത്തതാണെന്ന് വരെ ചില സോഷ്യൽ മീഡിയ യൂസർമാർ അഭിപ്രായപ്പെടുന്നുണ്ട്. ഈ കിടിലൻ വേഷം ധരിച്ച് നിൽക്കുന്ന മിഷേലിന്റെ ചൂടൻ ചിത്രം ഷെയർ ചെയ്ത് മടുത്തിരിക്കുകയാണ് അമേരിക്കക്കാർ ഇപ്പോൾ.

വ്യാഴാഴ്ച ഇവിടെ ഹോളിഡേ ആസ്വദിക്കാനെത്തിയതായിരുന്നു മിഷേൽ. ഇവർക്ക് ചുറ്റുമായി അവരുടെ സ്റ്റാഫ് അംഗങ്ങളെയും കാണാം. മിഷേലിന്റെ സുരക്ഷാ അംഗങ്ങളും ചുറ്റിലുമുണ്ട്. അമേരിക്കൻ നയതന്ത്രജ്ഞൻ ജെയിംസ് കോസ്‌റ്റോസിനെയും അദ്ദേഹത്തിന്റെ പാർട്ണറെയും കാണുന്നതിനാണ് മിഷേൽ മല്ലോർകയിലെത്തിയിരുന്നത്. എന്നാൽ ഈ വിദേശപര്യടനത്തിൽ ഒബാമ ഇവർക്കൊപ്പമെത്തിയിരുന്നില്ല. വൈറ്റ് ക്രോപ്പ് ടോപ്പും ബേർഡ് പാറ്റേണിലുള്ള സ്‌റ്റൈലിഷ് റാപ്പ് സ്‌കർട്ടുമണിഞ്ഞായിരുന്നു മിഷേൽ ഉല്ലാസബോട്ടിൽ കയറിയിരുന്നത്.

മിഷേലിന്റെ കാലുകൾ വ്യക്തമായി വെളിപ്പെടുത്തുന്ന വസ്ത്രമായിരുന്നു ഇത്. വെള്ളിയാഴ്ച വൈകീട്ടും ഈ ബോട്ടിന് മുകളിൽ മിഷേലിനെ കണ്ടിരുന്നു. ഒരു പറ്റം സുഹൃത്തുക്കൾക്കൊപ്പം വൈകുന്നേരം ആസ്വദിക്കുന്ന മിഷേലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച മിഷേൽ മറ്റൊരു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു കറുത്ത വസ്ത്രത്തിലും തൊപ്പിയിലുമായിരുന്നു മിഷേൽ അപ്പോൾ തിളങ്ങിയിരുന്നത്. കോസ്‌റ്റോസും പത്‌നി സ്മിത്തും ബരാക് ഒബാമയുടെയും മിഷേലിന്റെയും ദീർഘകാലമായുള്ള അടുത്ത സുഹൃത്തുക്കളാണ്.

കാലിഫോർണിയയിലെ പാം സ്പ്രിങ്‌സിലുള്ള ഇവരുടെ വസതിയിൽ ഒബാമയും പത്‌നിയും നിരവധി തവണ സന്ദർശിക്കുകയും ചെയ്തിരുന്നു. ട്രംപ് ജനുവരിയിൽ അധികാരമേറ്റ ശേഷം ഒബാമയും മിഷേലും വാഷിങ്ടൺ ഡിസിയിൽ നിന്നും ആദ്യയാത്ര നടത്തിയത് കോസ്‌റ്റോസിന്റെ വീട്ടിലേക്കായിരുന്നു. ഒരു ഡിസൈനറായ സ്മിത്ത് ഓവൽ ഓഫീസും ഒബാമയുടെ പ്രൈവറ്റ് ക്വാർട്ടേർസും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് റീ ഡിസൈൻ ചെയ്തിരുന്നു. തങ്ങളുടെ മൂത്ത മകൾ മലിയയെ ഹാർവാർഡിൽ പഠനത്തിന് കൊണ്ടു ചെന്നാക്കിയ ശേഷമാണ് മിഷേൽ മല്ലോർകയിലേക്ക് ട്രിപ്പിനെത്തിയിരിക്കുന്നത്. ഹാർവാർഡിലേക്കുള്ള യാത്രയിൽ ഒബാമയും കൂടെയുണ്ടായിരുന്നു. വളരെ വൈകാരികമായിട്ടായിരുന്നു അന്ന് ദമ്പതികൾ മകളോട് വിടപറഞ്ഞിരുന്നത്.