മിഷിഗൻ: ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാൻസർചികിൽസ നിരസിച്ച മാതാവ് കാരി ഡെക് ലീൻ (37) മരണത്തിനു കീഴടങ്ങി. 24ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നുദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങളെയും ഭർത്താവിനെയും കണ്ണീരിലാഴ്‌ത്തികാരി ലോകത്തോട് വിടപറഞ്ഞത്.

ഏഴുമാസമായി കാരിക്കു ഗുരുതരമായ ഗ്ലിയൊബ്ലാസ്റ്റോമ എന്ന അപൂർവമായകാൻസർ രോഗമാണെന്ന് കണ്ടെത്തിയിരുന്നു. മിഷിഗൺ യൂണിവേഴ്സിറ്റിക്ലിനിക്കിൽ പ്രവേശിപ്പിച്ച ഇവരെ ഡോക്ടർമാർ പരിശോധിച്ച്കാൻസറിനുള്ള കീമോതെറാപ്പി ചികിൽസവേണമെന്ന് നിർദേശിച്ചു. ഗർഭസ്ഥശിശുവിനെ കീമോതെറാപ്പി ദോഷം ചെയ്യുമെന്നതിനാൽ ഗർഭഛിത്രംനടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, തന്റെ ജീവനക്കേൾവലുത് കുഞ്ഞിന്റെ ജീവനാണെന്നു പറഞ്ഞ കാരി, സന്തോഷപൂർവം കീമോ തെറാപ്പിനിരസിക്കുകയായിരുന്നു.

തുടർന്ന്, രോഗം മൂർഛിച്ചതിനെ തുടർന്നു ലൈഫ് സപ്പോർട്ടിലായിരുന്നകാരിയെ സെപ്റ്റംബർ ആറിന് സിസേറിയന് വിധേയയാക്കി. 24 ആഴ്ചയും അഞ്ചുദിവസവും പ്രായമുള്ള കുഞ്ഞിനെ കൺനിറയെ കാണാനുള്ള ഭാഗ്യംഇവർക്കുണ്ടായില്ല. പതിനെട്ടു മുതൽ രണ്ടു വയസുള്ള അഞ്ചു മക്കളും നോക്കിനിൽക്കേ വീണ്ടും സ്വർഗത്തിൽ കണ്ടുമുട്ടാം എന്ന യാത്രാമൊഴി നൽകി കാരിയുടെജീവിതത്തിനു താൽക്കാലിക വിരാമമിട്ടതായി ഭർത്താവു നിറകണ്ണുകളോടെ പറഞ്ഞു.