ന്യൂയോർക്ക് : ഹോം ഹെൽത്ത് കെയറിനുവേണ്ടി മെഡികെയർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് രോഗികളെ റഫർ ചെയ്യുകയും തെറ്റായ വിവരങ്ങൾ നല്കി മെഡി കെയറിൽ നിന്ന് പണം അടിച്ച് മാറ്റിയ കേസിൽ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇന്ത്യൻ അമേരിക്കൻ ഡോക്ടർ രാജേഷ് ഡോഷി (59 )കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.

2005 ഒക്‌ടോബർ മുതൽ 2012 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാണ് 19 മില്യൺ ആണ്  ഇദ്ദേഹം തട്ടിയെടുത്തത്. ഇദ്ദേഹത്തിനുള്ള ശിക്ഷ അടുത്ത മാർച്ചിൽ ശിക്ഷ വിധിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ക്രിമിനൽ ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറൽ ലസ്‌ലി ആർ കാഡ് വെൽ പറഞ്ഞു.

നവംബർ 14നാണു കോടതി രാജേഷ് കുറ്റക്കാരനാണെന്ന് വിധിച്ചത്. 14 ഗൂഢാലോചനക്കുറ്റങ്ങളാണ് ഡോക്ടറുടെ പേരിൽ ചാർജ് ചെയ്തിരിക്കുന്നത്.