- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം ആവർത്തിച്ച് മിക്ക്; ഷൂമാക്കറിന്റെ മകന് ജെർമൻ ഫോർമുല ഫോറിൽ വിജയം
ബെർലിൻ: അച്ഛന്റെ പേരു ചീത്തയാക്കില്ലെന്ന് മിക്ക് ഇപ്പോൾ കൂടുതൽ തെളിയിച്ചിരിക്കുകയാണ്. ഏഴു തവണ ഫോർമുല ഒന്ന് ചാമ്പ്യനായിരുന്ന ഇതിഹാസ താരം മൈക്കിൾ ഷൂമാക്കറിന്റെ മകൻ മിക്ക് ഷൂമാക്കർ തന്റെ ഫോർമുല റേസിൽ പ്രത്യേക പുരസ്‌ക്കാരം നേടി.പതിനാറുകാരനായ മിക്ക് കഴിഞ്ഞ ദിവസമാണ് ഫോർമുല റേസുകളുടെ തുടക്കമായ ഫോർമുല നാലിൽ മത്സരത്തിനിറങ്ങിയത്. ഏറ്റ
ബെർലിൻ: അച്ഛന്റെ പേരു ചീത്തയാക്കില്ലെന്ന് മിക്ക് ഇപ്പോൾ കൂടുതൽ തെളിയിച്ചിരിക്കുകയാണ്. ഏഴു തവണ ഫോർമുല ഒന്ന് ചാമ്പ്യനായിരുന്ന ഇതിഹാസ താരം മൈക്കിൾ ഷൂമാക്കറിന്റെ മകൻ മിക്ക് ഷൂമാക്കർ തന്റെ ഫോർമുല റേസിൽ പ്രത്യേക പുരസ്‌ക്കാരം നേടി.
പതിനാറുകാരനായ മിക്ക് കഴിഞ്ഞ ദിവസമാണ് ഫോർമുല റേസുകളുടെ തുടക്കമായ ഫോർമുല നാലിൽ മത്സരത്തിനിറങ്ങിയത്. ഏറ്റവും ഉയർന്ന റാങ്കിലെത്തിയ പുതുമുഖത്തിനുള്ള പുരസ്‌ക്കാരമാണ് മിക്ക് നേടിയെടുത്തത്.
റേസിൽ 19ാമനായി ഇറങ്ങി, ഒമ്പതാം സ്ഥാനത്താണ് മിക്ക് ഓടിയെത്തിയത്. യുവറേസിങ് െ്രെഡവർമാരെ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ നടത്തിവരുന്ന മത്സരമാണ് ജർമൻ ഫോർമുല ഫോർ ചാംപ്യൻഷിപ്പ്. ഇത് ആദ്യമായാണ് മിക്ക് തന്റെ യഥാർഥ പേരുപയോഗിച്ച് കാറോട്ടത്തിൽ മത്സരിക്കുന്നത്. നേരത്തെ ഗോ കാർട്ടിങ് മത്സരങ്ങളിൽ അമ്മ കോറിനയുടെ പേരുപയോഗിച്ചാണ് ഇദ്ദേഹം മത്സരിച്ചിരുന്നത്. മാദ്ധ്യമശ്രദ്ധ ഉണ്ടാകാതിരിക്കാനായിരുന്നു അന്ന് ആൾമാറാട്ടം നടത്തിയിരുന്നത്.
ജർമനിയുടെ മാർവിൻ ഡൈനസക്കറ്റാണ് റെയ്‌സിൽ ജേതാവായത്. ഈ പതിനെട്ടുകാരനെക്കാൾ 10.065 സെക്കൻഡ് മാത്രം പിന്നിലായിരുന്നു മിക്കിന്റെ ഫിനിഷ്. 31 മിനിറ്റിലാണ് ഡൈനസക്കറ്റ് 18 ലാപ്പ് പൂർത്തിയാക്കിയത്. ഞായറാഴ്ച രണ്ട് റെയ്‌സുകൾ കൂടി നടക്കാനിരിക്കെ മിക്കിന് മികവ് തെളിയിക്കാൻ ഏറെ കാത്തിരിപ്പ് ആവശ്യമില്ല.