- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോസോഫ്റ്റ് ഒടുവിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപേക്ഷിക്കുന്നു; വിൻഡോസ് 10 പുറത്തിറക്കുന്നത് ക്രോമിനോട് കിടപിടിക്കുന്ന പുതിയ ബ്രൗസറിൽ
പ്രശസ്തവും വളരെക്കാലത്തെ പ്രവർത്തനപരിചയമുള്ളതുമായ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന് പകരമായി മൈക്രോസോഫ്റ്റ് രഹസ്യമായി മറ്റൊരു പുതിയ വെബ് ബ്രൗസർ വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാർട്ടൻ എന്ന കോഡ് നെയിമിലുള്ള പുതിയ ബ്രൗസറിനെപ്പറ്റി ജനുവരി 21ന് വെളിവാക്കപ്പെടുമെന്നാണ് വിഗദ്ധർ പറയുന്നത്. വിൻ
പ്രശസ്തവും വളരെക്കാലത്തെ പ്രവർത്തനപരിചയമുള്ളതുമായ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന് പകരമായി മൈക്രോസോഫ്റ്റ് രഹസ്യമായി മറ്റൊരു പുതിയ വെബ് ബ്രൗസർ വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാർട്ടൻ എന്ന കോഡ് നെയിമിലുള്ള പുതിയ ബ്രൗസറിനെപ്പറ്റി ജനുവരി 21ന് വെളിവാക്കപ്പെടുമെന്നാണ് വിഗദ്ധർ പറയുന്നത്. വിൻഡോസ് 10ന്റെ ആദ്യപ്രദർശനം നടത്തുന്നതിനോടനുബന്ധിച്ചായിരിക്കും ഈ വെളിപ്പെടുത്തലുണ്ടാകുന്നത്. ഇപ്പോൾ ജനകീയമായ ഗൂഗിൾ ക്രോമിനോട് കിടപിടിക്കുന്ന ബ്രൗസറായിരിക്കുമിതെന്നും സൂചനകളുണ്ട്.
എല്ലാ വെബ്‌സൈറ്റുകൾക്കും അനുഗുണമാകുന്ന വിധം സ്പാർട്ടനും ഐഇ 11നുമൊപ്പമാണ് വിൻഡോസ് 10 രംഗത്തിറക്കുകയെന്നും ഊഹാപോഹങ്ങളുണ്ട്. റെഡ്‌മോൺഡ് ഹെഡ്ക്വാർ്‌ട്ടേർസിൽ വച്ച് ജനുവരിയിൽ നടക്കുന്ന ചടങ്ങിൽ വിൻഡോസ് 10 പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം കഴിയുന്നതും വേഗത്തിൽ പുറത്തിറക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ കെൽവിൻ ടേർണർ ജപ്പാനീസ് ന്യൂസ് സർവീസായ നിക്കിയോട് ബുധനാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.
വിൻഡോസ് 10 പുറത്തിറക്കുന്നതിനെ പറ്റി മൈക്രോസോഫ്റ്റ് ഫേം ടൈടേബിളൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് റിലീസ് ചെയ്യുമെന്നാണ് കമ്പനി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷമാദ്യം സാൻഫ്രാൻസിസ്‌കോയിൽ വച്ചാണ് വിൻഡോസ് 10 നെപ്പറ്റി മൈക്രോസോഫ്റ്റ് ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. ബ്രോഡ്കാസ്റ്റ് ഡിവൈസുകളിലും റൺ ചെയ്യാൻ പ്രാപ്തിയുള്ളതായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമെന്നാണ് കമ്പനി പറയുന്നത്. മൈക്രോസോഫ്റ്റിന്റെ എല്ലാ സ്മാർട്ട്‌ഫോണുകളെയും ടാബ്ലറ്റുകളെയും ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകളെയും ഉൾക്കൊള്ളാൻ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് സാധിക്കുകയും ചെയ്യും. ഇതിനെയെല്ലാം സപ്പോർട്ട് ചെയ്യാൻ പ്രാപ്തിയുള്ളതായിരിക്കും പുതിയതായി വികസിപ്പിക്കുന്ന ബ്രൗസറെന്നും അഭ്യൂഹങ്ങളുണ്ട്.