- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻഡോസ് 10 വരുന്നത് പുതിയ ബ്രൗസറുമായി
സപാർടൻ എന്ന് കോഡ്‌നേം നൽകിയിരിക്കുന്ന വ്യത്യസ്തമായ ഒരു ബ്രൗസറിന്റെ അവസാന മിനുക്കു പണിയിലാണ് മൈക്രോസോഫ്റ്റ്. ബ്രൗസർ യുദ്ധത്തിനിടയിൽ ഫയർഫോക്‌സുമായും ക്രോമുമായും നഷ്ടപ്പെട്ട ഉഭയോക്താക്കളെ തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള ശ്രമമാണ് മൈക്രോസോഫ്റ്റ്. ഗൂഗിൾ ക്രോമും ഫയർഫോക്‌സും പോലെ ലളിതമായ ഡിസൈനായിരിക്കും ഈ ബ്രൗസറിനും, ഗൂഗിൾ ക്ര
സപാർടൻ എന്ന് കോഡ്‌നേം നൽകിയിരിക്കുന്ന വ്യത്യസ്തമായ ഒരു ബ്രൗസറിന്റെ അവസാന മിനുക്കു പണിയിലാണ് മൈക്രോസോഫ്റ്റ്. ബ്രൗസർ യുദ്ധത്തിനിടയിൽ ഫയർഫോക്‌സുമായും ക്രോമുമായും നഷ്ടപ്പെട്ട ഉഭയോക്താക്കളെ തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള ശ്രമമാണ് മൈക്രോസോഫ്റ്റ്.
ഗൂഗിൾ ക്രോമും ഫയർഫോക്‌സും പോലെ ലളിതമായ ഡിസൈനായിരിക്കും ഈ ബ്രൗസറിനും, ഗൂഗിൾ ക്രോമിൽ 'ഒകെ ഗൂഗിൾ' എന്ന വോയിസ് സേർച്ച് പോലെ, ശബ്ദമുപയോഗിച്ചുള്ള സേർച്ച് സൗകര്യവുമായിട്ടായിരിക്കും ഈ ബ്രൗസർ വരിക. മൈക്രോസോഫ്റ്റിന്റെ കോർട്ടാന എന്ന വോയിസ് അസിസ്റ്റന്റ് വെബ് ബ്രൗസറിലും ലഭ്യമാക്കികൊണ്ടായിരിക്കും ഇത് പ്രവർത്തിക്കുക. എന്നാൽ എത്ര പേർ ഇത് ഉപയോഗിക്കും എന്ന് കണ്ടറിയണം.
മൈക്രോസ്ഫ്റ്റ് പണ്ട് ഓഫീസ് എക്‌സ്പിയിൽ വൈസ് കമാൻഡ് എന്നൊരു സൗകര്യം ലഭ്യമാക്കിയിരുന്നു. വായിച്ചു നല്കുന്നത് അക്ഷരങ്ങളിൽ ഓട്ടോമാറ്റിക് ആയി റ്റൈപ്പ് ചെയ്ത് വരികയും ടൈപ് ചെയ്തത് വായിച്ച് കേൾപ്പിക്കുകയും ചെയ്യുന്ന സൗകര്യം ആയിരുന്നു എന്നാൽ പിന്നീട് അത് നീക്കം ചെയ്തിരുന്നു.
ഡെസ്‌ക്ടോപ്പ് മൊബൈൽ എന്നിങ്ങനെ രണ്ട് വെർഷനുകളിലായിട്ടായിരികും ബ്രൗസർ വരിക. എന്നാൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനെ വിൻഡോസ് 10ൽ നിന്നും മൈക്രോസോഫ്റ്റ് നീക്കം ചെയ്യില്ല, കൊമ്പാറ്റിബിലിറ്റി സൗകര്യത്തിനായി ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ അവിടെ തന്നെ ഉണ്ടാവും.
എന്നാൽ മുന്നെ അറിയിച്ചതുപോലെ ജനുവരി 21 ന് വിൻഡോസ് 10 റിലീസ് ചെയ്യുമ്പോൾ ഈ ബ്രൗസർ ഏതു പേരിലാണ് ഉണ്ടാവുക എന്നോ, അതോ നിലവിൽ വിൻഡോസ് 8ൽ ഉള്ള മെട്രോ പതിപ്പായ ഇന്റർ നെറ്റ് എക്‌സ്‌പ്ലോററിനെ മാറ്റി തൽസ്ഥാനത് വരികയാണോ എന്നും ഉറപ്പില്ല, എന്നാൽ നിലവിൽ ലഭ്യമായ പതിപ്പ് മെട്രോ ആപ്പ് ആണ്. പക്ഷെ ഉപയോക്താവിൻ ഐക്കണുകൾ മാറിയ മെട്രോ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ആയിട്ടായിരിക്കും തോന്നുക.
വിൻഡോസ് 10ൽ ആപ്പിളിന്റെ ഓഎസ് യോസ്‌മൈറ്റിൽ ഉള്ളതുപോലെ ഡാർക്ക് തീം ഓപ്ഷനും ഉണ്ടാവും എന്നും അറിയുന്നു. നിലവിൽ ഒറ്റ നോട്ടത്തിൽ വിൻഡോസ് 10ൽ കാണപ്പെടുന്ന മാറ്റം, പഴയ മൈക്രോസോഫ്ടിന്റെ സ്വന്തമായ സ്റ്റാർട്ട് മെനു തിരിച്ചു വന്നു എന്നതാണ് ആപ്ലിക്കേഷനുകൾ തുറക്കുന്നതിനുള്ള ഷോർട്ട്കട്ടുകളോടൊപ്പം, മെട്രോ അപ്ലിക്കേഷനുകളെയും സ്റ്റാർട്ട് മെനുവിൽ ഉൾകൊള്ളിച്ചിരിക്കുന്നു, ഉപയോക്താവിന്റെ ആവശ്യാനുസരണം ഈ മെനു റീസൈസ് ചെയ്യാൻ കഴിയും അതെ പോലെ ആപ്ലികേഷനുകളെ അറെഞ്ച് ചെയ്യുവാനും സാധിക്കും.
മൾട്ടിപ്പിൾ ഡെസ്‌ക്ടോപ്പ് ആണ് മറ്റൊരു പ്രധാന സൗകര്യം. എന്നാൽ പൂർണമായി മറ്റൊരു ഡെസ്‌ക്ടോപ്പ് ആയി ഉപയോക്താവിനു തോന്നില്ല. കാരണം മറ്റൊരു ടെസ്‌ക്ടോപിൽ തുറന്നിരിക്കുന്ന ഐക്കനിൾ ക്ലിക്ക് ചെയ്താൽ അതാതു ടെസ്‌ക്ടോപിലേക്ക് പോവും ഇതുമൂലം ഉപയോക്താവിനു ആപ്ലിക്കേഷനുകൾ മാറുന്നതായെ തോന്നൂ. എന്നാൽ ഒരേ സമയം ഫുൾ സ്‌ക്രീനിൽ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ടവർക്ക് ഇതൊരു സൗകര്യമാണ്. ചുരുക്കത്തിൽ ആപ്പിളിന്റെ ഫുൾസ്‌ക്രീൻ സൗകര്യം മൈക്രോസോഫ്റ്റ് മൾട്ടിപ്പിൾ ഡെസ്‌ക്ടോപ്പ് എന്ന പേരിൽ കോപ്പി ചെയ്യുകയാണ് ചെയ്തിരിക്കുന്നത്, കാരണം മൾട്ടിപ്പിൾ ഡെസ്‌ക്ടോപ്പ് എന്നത് പൂർണമായും അർത്ഥവത്താവണമെങ്കിൽ ഓരോ ടെസ്‌ക്ടോപ്പിനും അതതു ഡെസ്‌ക്ടോപ്പ് വാൾപേപ്പർ സൗകര്യവും, ഐകണുകളും എല്ലാം ഒന്നിൽ നിന്നും വ്യത്യസ്തമായി വേണം. നിലവിൽ ഉള്ള വിൻഡോസ് 10 പ്രിവ്യൂ പതിപ്പിൽ ഈ സൗകര്യം ലഭ്യമല്ല, അതുകൊണ്ട് തന്നെ, പൂർത്തിയായ പതിപ്പ് ജനുവരി 21 ന് റിലീസ് ചെയ്ത് കഴിഞ്ഞാലെ എങ്ങനെ ഉണ്ടാവൂ എന്നറിയാൻ കഴിയൂ.