- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൈക്രോസോഫ്റ്റിൽ വീണ്ടും അഴിച്ചുപണി; ഇത്തവണ 7,800 പേർക്ക് തൊഴിൽ നഷ്ടമാകും
വാഷിങ്ടൺ: മൈക്രോസോഫ്റ്റിൽ വീണ്ടും ലേ ഓഫിനൊരുങ്ങി സത്യ നാദെല്ല. ലോകമെമ്പാടുമുള്ള ശാഖകളിൽ നിന്നായി 7,800 പേരെ പിരിച്ചുവിടാനാണ് കമ്പനി തയാറായിരിക്കുന്നത്. സ്മാർട്ട് ഫോൺ ഹാർഡ് വെയർ ബിസിനസ് മേഖലയിൽ ഉൾപ്പെട്ടവർക്കാണ് ഇത്തവണ തൊഴിൽ നഷ്ടമുണ്ടാകുന്നത്. 118,600 സ്റ്റാഫുകളുള്ള മൈക്രോസോഫ്റ്റിൽ 7,800 പേരെ പിരിച്ചുവിടുമ്പോൾ ഏഴു ശതമാനം തൊഴിലാളികൾക്
വാഷിങ്ടൺ: മൈക്രോസോഫ്റ്റിൽ വീണ്ടും ലേ ഓഫിനൊരുങ്ങി സത്യ നാദെല്ല. ലോകമെമ്പാടുമുള്ള ശാഖകളിൽ നിന്നായി 7,800 പേരെ പിരിച്ചുവിടാനാണ് കമ്പനി തയാറായിരിക്കുന്നത്. സ്മാർട്ട് ഫോൺ ഹാർഡ് വെയർ ബിസിനസ് മേഖലയിൽ ഉൾപ്പെട്ടവർക്കാണ് ഇത്തവണ തൊഴിൽ നഷ്ടമുണ്ടാകുന്നത്. 118,600 സ്റ്റാഫുകളുള്ള മൈക്രോസോഫ്റ്റിൽ 7,800 പേരെ പിരിച്ചുവിടുമ്പോൾ ഏഴു ശതമാനം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമുണ്ടാകുന്നത്. 60,000 തൊഴിലാളികൾ അമേരിക്കയിൽ തന്നെയാണുള്ളത്.
സിഇഒ ആയി ചുമതലയേറ്റ ശേഷം ഇതു രണ്ടാം തവണയാണ് സത്യാ നാദെല്ല അഴിച്ചുപണി നടത്തുന്നത്. കഴിഞ്ഞ വർഷം നോക്കിയ ഹാൻഡ് സെറ്റ് ഡിവിഷൻ ഏറ്റെടുത്തതിനു പിന്നാലെ 18,000 പേർക്ക് തൊഴിൽ നഷ്ടമുണ്ടായിരുന്നു.
നിലവിൽ 7,800 പേരെ പിരിച്ചു വിടുന്നതിനൊപ്പം തന്നെ 7.6 ബില്യൺ ഡോളർ എഴുതിത്ത്തള്ളാനുമാണ് നിശ്ചയിച്ചിരിക്കുന്നത്. നോക്കിയ തൊഴിലാളികൾ ഏറെയുള്ള ഫിൻലാൻഡിലായിരിക്കും ഇത്തവണ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുന്നത്. വിൻഡോസ് ഫോൺ മാർക്കറ്റിൽ ഏറെ ചലനമൊന്നും സൃഷ്ടിക്കാൻ സാധിക്കാത്തിനെ തുടർന്ന് ക്ലൗഡ് സർവീസസിലും മൊബൈൽ സോഫ്റ്റ് വെയറിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഫോൺ മാർക്കറ്റിലെ വെല്ലുവിളി നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നും അധികൃതർ വ്യക്തമാക്കുന്നു.