- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ പുറം ജോലിക്കാർക്ക് മധ്യാഹ്ന വിശ്രമം പ്രാബല്യത്തിൽ; ഉച്ചക്ക് 12.30 മുതൽ 3.30 വരെ തൊഴിലെടുപ്പിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി
മസ്‌കത്ത്: മാനവ വിഭവ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം ഇന്ന് (വ്യാഴാഴ്ച) മുതൽ. പുറം തൊഴിലെടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കും. 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വർഷത്തിൽ കൂടുതൽ തടവും ഇതിന് ശിക്ഷയുണ്ട്.
മസ്‌കത്ത്: മാനവ വിഭവ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം ഇന്ന് (വ്യാഴാഴ്ച) മുതൽ. പുറം തൊഴിലെടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കും. 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വർഷത്തിൽ കൂടുതൽ തടവും ഇതിന് ശിക്ഷയുണ്ട്.
Next Story