- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രാജ്യത്ത് തൊഴിലാളികൾക്ക് നാളെ മുതൽ ഉച്ചവിശ്രമം; തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന
മനാമ: രാജ്യത്തെ തൊഴിലാളികൾക്ക് നാളെ മുതൽ ഉച്ചവിശ്രമം നടപ്പിൽ വരും.വേനൽച്ചൂട് പ്രമാണിച്ച് എല്ലാ വർഷവും ഏർപ്പെടുത്തുന്ന തൊഴിൽ നിയന്ത്രണം ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് നടപ്പിലാക്കുന്നത്. ഈ മാസങ്ങളിൽ മധ്യാഹ്നങ്ങളിൽ തൊഴിലെടുപ്പി ക്കുന്നവർക്കെതിരേ നടപടി കർശനമാക്കുമെന്ന് തൊഴിൽമന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. അതേസമയം ഈ നിരോധനം കൺസ്ട്രക്ഷൻ സൈറ്റുകൾക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിഏതു ജോലി ചെയ്യുന്നവർക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ഹൗസിങ് പ്രൊജക്ടുകൾ, ഫാക്ടറികൾ, ക്ളീനിങ് കമ്പനികൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. സൂര്യാഘാതം നേരിട്ടേൽക്കുന്ന ജോലി ചെയ്യുന്നവർ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതൽ നാലു മണിവരെ ജോലിയിൽനിന്ന് വിട്ടു നിൽക്കണമെന്ന് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.ചൂട് വർദ്ധിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറത്തെ സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ
മനാമ: രാജ്യത്തെ തൊഴിലാളികൾക്ക് നാളെ മുതൽ ഉച്ചവിശ്രമം നടപ്പിൽ വരും.വേനൽച്ചൂട് പ്രമാണിച്ച് എല്ലാ വർഷവും ഏർപ്പെടുത്തുന്ന തൊഴിൽ നിയന്ത്രണം ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് നടപ്പിലാക്കുന്നത്. ഈ മാസങ്ങളിൽ മധ്യാഹ്നങ്ങളിൽ തൊഴിലെടുപ്പി ക്കുന്നവർക്കെതിരേ നടപടി കർശനമാക്കുമെന്ന് തൊഴിൽമന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു.
അതേസമയം ഈ നിരോധനം കൺസ്ട്രക്ഷൻ സൈറ്റുകൾക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിഏതു ജോലി ചെയ്യുന്നവർക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ഹൗസിങ് പ്രൊജക്ടുകൾ, ഫാക്ടറികൾ, ക്ളീനിങ് കമ്പനികൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. സൂര്യാഘാതം നേരിട്ടേൽക്കുന്ന ജോലി ചെയ്യുന്നവർ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതൽ നാലു മണിവരെ ജോലിയിൽനിന്ന് വിട്ടു നിൽക്കണമെന്ന് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.
ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.ചൂട് വർദ്ധിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറത്തെ സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതൽ ഇൻസ്പെക്ടർമാരെ പരിശോധനക്കായി മന്ത്രാലയം
നിയമിക്കും. പരിശോധനയിൽ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാൽ ഒരു തൊഴിലാളിക്ക് 500 ദിനാർ മുതൽ 1,000 ദിനാർവരെ പിഴ ചുമത്തും.