- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഉച്ച വിശ്രമം ഇന്ന് അവസാനിക്കും; ചൂടിന് ശമനമില്ല; ജോലി സമയത്തെ ഉച്ചവിശ്രമം നീട്ടുമെന്ന് പ്രതീക്ഷയിൽ തൊഴിലാളികൾ
കനത്ത വേനൽ ചൂടിൽ രാജ്യത്തെ ജനങ്ങൾ വലയുന്നതിനിടെ തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമം ഇന്ന് അവസാനിക്കുകയാണ്. ചൂട് സമയത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചസമയത്ത് ഏർപ്പെടുത്തിയിരുന്ന ജോലി നിയന്ത്രണം ആണ് ഇന്ന് അവസാനിക്കുക. നിയന്ത്രണം അവസാനിക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളിൽനിന്ന് ഉയർന്നുവെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടുമില്ല. ജൂൺ പകുതി മുതലാരംഭിക്കുന്ന ചൂട് സെപ്റ്റംബർ പകുതിയാകുമ്പോഴാണ് സാധാരണയായി കുറവു വരുന്നത്. ചൂട് വർദ്ധിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് നാലുമണിക്കൂറാണ് പുറത്തെ സൈറ്റുകളിൽ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്. ഈ രണ്ടു മാസങ്ങളിലും പുറത്തെ സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രാലയം വർഷം തോറും മുന്നറിയിപ്പു നൽകുന്നുണ്ട്. പരിശോധനയിൽ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാൽ ഒരു തൊഴിലാളിക്ക് ആയിരം ദിനാ
കനത്ത വേനൽ ചൂടിൽ രാജ്യത്തെ ജനങ്ങൾ വലയുന്നതിനിടെ തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമം ഇന്ന് അവസാനിക്കുകയാണ്. ചൂട് സമയത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചസമയത്ത് ഏർപ്പെടുത്തിയിരുന്ന ജോലി നിയന്ത്രണം ആണ് ഇന്ന് അവസാനിക്കുക.
നിയന്ത്രണം അവസാനിക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളിൽനിന്ന് ഉയർന്നുവെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടുമില്ല. ജൂൺ പകുതി മുതലാരംഭിക്കുന്ന ചൂട് സെപ്റ്റംബർ പകുതിയാകുമ്പോഴാണ് സാധാരണയായി കുറവു വരുന്നത്.
ചൂട് വർദ്ധിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് നാലുമണിക്കൂറാണ് പുറത്തെ സൈറ്റുകളിൽ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്. ഈ രണ്ടു മാസങ്ങളിലും പുറത്തെ സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
ഇത് ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രാലയം വർഷം തോറും മുന്നറിയിപ്പു നൽകുന്നുണ്ട്. പരിശോധനയിൽ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാൽ ഒരു തൊഴിലാളിക്ക് ആയിരം ദിനാർവരെ പിഴ ചുമത്തും