- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂൺ 15 മുതൽ; നിയമ ലംഘകരെ കാത്ത് കനത്ത പിഴ
ദുബായ്: ചൂട് കൂടിയതോടെ ഗൾഫ് രാജ്യങ്ങളിൽ ഉച്ച സമയത്തെ വിശ്രമം അനുവദിച്ച് തുടങ്ങി. യുഎഇയിൽ ജൂൺ 15 മുതലാണ് തൊഴിൽ മന്ത്രാലയം തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് മന്ത്രാലയം മൂന്നു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്ക
ദുബായ്: ചൂട് കൂടിയതോടെ ഗൾഫ് രാജ്യങ്ങളിൽ ഉച്ച സമയത്തെ വിശ്രമം അനുവദിച്ച് തുടങ്ങി. യുഎഇയിൽ ജൂൺ 15 മുതലാണ് തൊഴിൽ മന്ത്രാലയം തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് മന്ത്രാലയം മൂന്നു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇത് ബാധകം.
ഈ സമയത്ത് ജോലി സമയം രണ്ടായി തിരിച്ചിരിക്കുകയാണെന്ന് തൊഴിൽ മന്ത്രി സഖുർ ഖോബാഷ് പറയുന്നു. രാവിലെയും രാത്രിയും ആണത്. എട്ടുമണിക്കൂർ ജോലി ചെയ്യാനാണ് അനുവാദം. അധികസമയം ജോലി ചെയ്യാൻ മുതലാളിമാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ നിയമാനുസൃതം ഓവർടൈം ജോലിക്കുള്ള പണം നൽകണം.
ഉച്ചസമയത്ത് രണ്ടര മണിക്കൂർ ജോലി ചെയ്യാത്ത സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഇടവും ഒരുക്കണം എന്ന് തൊഴിൽ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം ഉണ്ട്. രാജ്യത്ത് ജോലി ചെയ്യുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 11 വർഷമായി പിന്തുടർന്നു വരുന്നതാണ് ഈ നിയമം എന്ന് മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ഷൻ അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മഹേർ അൽ ഒബെദ് പറഞ്ഞു. സൂര്യപ്രകാശം കടുത്ത വേനൽക്കാലങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലി ചെയ്യാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി മന്ത്രാലയം 18 സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. തൊഴിലാളികൾക്കും മുതലാളിമാർക്കും ബോധവത്കരണത്തിനായി ലീഫ്‌ലെറ്റുകളും വിതരണം ചെയ്യും. തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പത്ത് വ്യത്യസ്ത ഭാഷകളിലാണ് ലീഫ് ലെറ്റുകൾ വിതരണം ചെയ്യുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയവും മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് തൊഴിലാളികൾക്ക് ഈ കാലയളവിൽ സൗജന്യ മെഡിക്കൽ പരിശോധനയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമം ലംഘിക്കുന്നവർ ഓരോ വർക്കറിനും 5000 ദിർഹം വീതം പിഴ നൽകേണ്ടിവരും. മിഡ് ഡേ ബ്രേക്കിങ് സമയത്ത് ഏതെങ്കിലും തൊഴിലാളികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽ പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് 800665 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാനാകും. ഇതിന് പുറമെ സൗജന്യ സ്മാർട്ട് ഫോൺ ആപ്‌സും ഉണ്ട്.