- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറംജോലിക്കാർക്ക് മധ്യാഹ്നവിശ്രമം അനുവദിച്ചുകൊണ്ട് ഉത്തരവായി; ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെ വെയിലിൽ പണിയെടുക്കുന്നത് വിലക്കി
മസ്‌ക്കറ്റ്: നിർമ്മാണമേഖലകളിലും മറ്റുമുള്ള പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. മുൻ വർഷങ്ങളിലേതു പോലെ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയത്താണ് പുറംജോലിക്കാർക്ക് വിശ്രമം അനുവദിക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്. ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഏതാനും വർഷങ്ങളായി രാജ്യത്ത് നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമം ലംഘിച്ചതിന് കഴിഞ്ഞ വർഷം 391 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി. നിയമലംഘകർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസത്തെ ജയിൽ വാസമോ രണ്ടു ശിക്ഷകളും ഒരുമിച്ചോ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ആവർത്തിച്ച് ലംഘിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് മിക്കയിടങ്ങളിലും താപനില 45 ഡിഗ്രിയിലും കടന്നിരിക്കുകയാണ്. നിർമ്മാണ മേഖലകളിലുള്ള തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഇപ്പോൾ തന്നെ നേരിടുന്
മസ്‌ക്കറ്റ്: നിർമ്മാണമേഖലകളിലും മറ്റുമുള്ള പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. മുൻ വർഷങ്ങളിലേതു പോലെ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയത്താണ് പുറംജോലിക്കാർക്ക് വിശ്രമം അനുവദിക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്. ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.
ഏതാനും വർഷങ്ങളായി രാജ്യത്ത് നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമം ലംഘിച്ചതിന് കഴിഞ്ഞ വർഷം 391 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി. നിയമലംഘകർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസത്തെ ജയിൽ വാസമോ രണ്ടു ശിക്ഷകളും ഒരുമിച്ചോ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ആവർത്തിച്ച് ലംഘിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കാനും തീരുമാനമായിട്ടുണ്ട്.
രാജ്യത്ത് മിക്കയിടങ്ങളിലും താപനില 45 ഡിഗ്രിയിലും കടന്നിരിക്കുകയാണ്. നിർമ്മാണ മേഖലകളിലുള്ള തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഇപ്പോൾ തന്നെ നേരിടുന്നുമുണ്ട്. ഉച്ചവിശ്രമം നടപ്പാക്കുന്ന ജൂൺ ഒന്നുവരെയുള്ള നാളുകൾ പിടിച്ചു നിൽക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട് തൊഴിലാളികൾ. കടുത്ത വേനലിൽ ആരോഗ്യനിലയും ഏറെ മോശമാകുക പതിവാണ് തൊഴിലാളികൾക്കിടയിൽ.