- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറംജോലിക്കാർക്ക് ഉച്ചവിശ്രമം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് വരെ; നിയമലംഘകരെ പിടികൂടാൻ വിപുലമായ സംവിധാനം
കുവൈത്ത് സിറ്റി; വേനലിനോടനുബന്ധിച്ച് പുറംജോലിക്കാർക്ക് ഉച്ചവിശ്രമ സമയം അനുവദിക്കുന്ന നിയമം ജൂൺ ഒന്നുമുതൽ നിലവിൽ വരുമെന്ന് മാൻപവർ പബ്ലിക്ക് അഥോറിറ്റി അറിയിച്ചു. ഓഗസ്റ്റ് അവസാനം വരെ പകൽ 11 മുതൽ വൈകിട്ട് നാലുവരെ വിശ്രമ സമയമായിരിക്കും. നിയമലംഘകരെ പിടികൂടുന്നതിന് വിപുലമായ പരിശോധനയാണ് അഥോറിറ്റി നടത്താറുള്ളത്. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടിസ് നൽകും. പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുൻപെ രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ ഉടമകൾക്ക് അവകാശമുണ്ടാകും.
കുവൈത്ത് സിറ്റി; വേനലിനോടനുബന്ധിച്ച് പുറംജോലിക്കാർക്ക് ഉച്ചവിശ്രമ സമയം അനുവദിക്കുന്ന നിയമം ജൂൺ ഒന്നുമുതൽ നിലവിൽ വരുമെന്ന് മാൻപവർ പബ്ലിക്ക് അഥോറിറ്റി അറിയിച്ചു. ഓഗസ്റ്റ് അവസാനം വരെ പകൽ 11 മുതൽ വൈകിട്ട് നാലുവരെ വിശ്രമ സമയമായിരിക്കും.
നിയമലംഘകരെ പിടികൂടുന്നതിന് വിപുലമായ പരിശോധനയാണ് അഥോറിറ്റി നടത്താറുള്ളത്. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടിസ് നൽകും. പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും.
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുൻപെ രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ ഉടമകൾക്ക് അവകാശമുണ്ടാകും.
Next Story