- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യാഹ്ന ജോലിക്കുള്ള വിലക്ക് ഇന്ന് അവസാനിക്കുന്നു; പുറംജോലിക്കാർ ഇനിയും കനത്ത ചൂടിൽ ജോലി ചെയ്യേണ്ടി വരും
ദുബായ്: ജൂൺ 15 മുതൽ രാജ്യത്ത് അനുവദിച്ചിരുന്ന മധ്യാഹ്ന വിശ്രമം അവസാനിച്ചു. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരുന്നു തൊഴിൽ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. കടുത്ത വേനൽ ചൂട് കണക്കിലെടുത്ത് പുറംജോലിക്കാർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നു വരെ തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കുന്നത്. തുടർച്ചയായ പന്ത്രണ്ടാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയത്. എന്നാൽ രാജ്യത്ത് വേനൽ ചൂട് ശമിച്ച് തുടങ്ങിയിട്ടേയുള്ളു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 38 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച യു.എ.ഇയിൽ രേഖപ്പെടുത്തിയ ശരാശരി കൂടിയ ചൂട്. കഴിഞ്ഞമാസം ചൂട് 50 ഡിഗ്രി കടന്നിരുന്നു. തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ നിയമം പാലിക്കുന്നതിൽ സ്ഥാപനങ്ങൾ നിഷകർഷ പുലർത്തിയതായി മന്ത്രാലയം വിലയിരുത്തി. മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 99.8 ശതമാനം കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചിച്ചു. 47 കമ്പനികളാണ് നിയമലംഘനം നടത്തിയതായി കണ
ദുബായ്: ജൂൺ 15 മുതൽ രാജ്യത്ത് അനുവദിച്ചിരുന്ന മധ്യാഹ്ന വിശ്രമം അവസാനിച്ചു. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരുന്നു തൊഴിൽ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. കടുത്ത വേനൽ ചൂട് കണക്കിലെടുത്ത് പുറംജോലിക്കാർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നു വരെ തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കുന്നത്.
തുടർച്ചയായ പന്ത്രണ്ടാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയത്. എന്നാൽ രാജ്യത്ത് വേനൽ ചൂട് ശമിച്ച് തുടങ്ങിയിട്ടേയുള്ളു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 38 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച യു.എ.ഇയിൽ രേഖപ്പെടുത്തിയ ശരാശരി കൂടിയ ചൂട്. കഴിഞ്ഞമാസം ചൂട് 50 ഡിഗ്രി കടന്നിരുന്നു. തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ നിയമം പാലിക്കുന്നതിൽ സ്ഥാപനങ്ങൾ നിഷകർഷ പുലർത്തിയതായി മന്ത്രാലയം വിലയിരുത്തി. മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 99.8 ശതമാനം കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചിച്ചു. 47 കമ്പനികളാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.
നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ലഭിക്കും ഉച്ച വിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാൽ തൊഴിലാളി ഒന്നിന് 5000 ദിർഹമാണ് പിഴ. കൂടുതൽ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ചാൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തി പ്രവർത്തനാനുമതി തടയും. നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ 18 സംഘങ്ങളെ രാജ്യത്ത് നിയോഗിച്ചിരുന്നു.