- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യാഹ്ന വിശ്രമം അനുവദിച്ചുകൊണ്ട് പ്രഖ്യാപനമായി; പുറംജോലിക്കാർക്ക് രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം നാലു വരെ ഇടവേള; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ
കുവൈറ്റ് സിറ്റി: കൺസ്ട്രക്ഷൻ മേഖലയിലും മറ്റുമുള്ള പുറംജോലിക്കാർക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചുകൊണ്ട് പ്രഖ്യാപനമായി. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന ഉച്ചവിശ്രമം മൂന്നു മാസത്തേക്കാണ് നടപ്പാക്കുന്നത്. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാലുവരെ ഇടവേള നൽകണമന്നാണ് നിർദ്ദേശം നിയമലംഘകരെ കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ജോലി ചെയ്ത ജീവനക്കാരുടെ എണ്ണം കണക്കാക്കി പിഴ ഈടാക്കും. ഒരാൾക്ക് നൂറ് ദിനാർ എന്ന കണക്കിലാണ് പിഴ ഈടാക്കുക. ഇതിന് പുറമെ കമ്പനിയുടെ രേഖകൾ മരവിപ്പിക്കും. യുഎഇയിൽ അടുത്ത മാസം പതിനഞ്ച് മുതൽ ഉച്ചവെയിലിലെ പുറം ജോലികൾക്ക് നിയന്ത്രണമുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് ഉച്ചനേരത്തെ ഇടവേള നടപ്പാക്കുന്നത്. രാവിലെയും രാത്രിയുമായി ജോലി സമയം പുനഃക്രമീകരിക്കണം. ജോലി സമയം എട്ടുമണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്. ജോലി സമയം കൂടിയാൽ ആനുപാതികമായി അധിക വേതനം നൽകണം. ഉച്ചസമയത്തെ ഇടവേളയെക്കുറിച്ച് തൊഴിലാളികളെ നേരത്തെ തന്നെ അറിയിക്കണമെന്ന നിർദേശവുമ
കുവൈറ്റ് സിറ്റി: കൺസ്ട്രക്ഷൻ മേഖലയിലും മറ്റുമുള്ള പുറംജോലിക്കാർക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചുകൊണ്ട് പ്രഖ്യാപനമായി. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന ഉച്ചവിശ്രമം മൂന്നു മാസത്തേക്കാണ് നടപ്പാക്കുന്നത്.
രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാലുവരെ ഇടവേള നൽകണമന്നാണ് നിർദ്ദേശം നിയമലംഘകരെ കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ജോലി ചെയ്ത ജീവനക്കാരുടെ എണ്ണം കണക്കാക്കി പിഴ ഈടാക്കും. ഒരാൾക്ക് നൂറ് ദിനാർ എന്ന കണക്കിലാണ് പിഴ ഈടാക്കുക. ഇതിന് പുറമെ കമ്പനിയുടെ രേഖകൾ മരവിപ്പിക്കും. യുഎഇയിൽ അടുത്ത മാസം പതിനഞ്ച് മുതൽ ഉച്ചവെയിലിലെ പുറം ജോലികൾക്ക് നിയന്ത്രണമുണ്ട്.
രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് ഉച്ചനേരത്തെ ഇടവേള നടപ്പാക്കുന്നത്. രാവിലെയും രാത്രിയുമായി ജോലി സമയം പുനഃക്രമീകരിക്കണം. ജോലി സമയം എട്ടുമണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്. ജോലി സമയം കൂടിയാൽ ആനുപാതികമായി അധിക വേതനം നൽകണം. ഉച്ചസമയത്തെ ഇടവേളയെക്കുറിച്ച് തൊഴിലാളികളെ നേരത്തെ തന്നെ അറിയിക്കണമെന്ന നിർദേശവുമുണ്ട്.