- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഉച്ചവിശ്രം 15 മുതൽ പ്രാബല്യത്തിൽ; ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യുന്നതിന് വിലക്ക്; നിയമം മൂന്ന് മാസത്തേക്ക്
ചൂടിന്റെ കാഠിന്യം കൂടുമ്പോൾ തൊഴിലാളികൾക്ക് നല്കിവരുന്ന ഉച്ചവിശ്രമ നിയമം രാജ്യത്ത് 15 മുതൽ നടപ്പിലാകും.മൂന്ന് മാസക്കാലത്തേക്കാണ് നിയമം ബാധകമാവുക. നിയമം നടപ്പിലാക്കുന്ന കാലയളവിൽ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കുന്നവര്ക്ക് പിഴ ഈടാക്കും. ഉച്ചക്ക് 12 മണി മുതൽ മുതൽ വൈകീട്ട് മൂന്ന് മണിവരെയാണ് വിലക്കുള്ളതെന്ന് സൗദി തൊഴിൽ സാമൂഹൃ ക്ഷേമ മന്ത്രാലയം അറിയിച്ചു.സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ്വരുത്തുക എന്നതാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത് ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് അതാത് ഗവർണറേറ്റിനുകിഴിൽ നിരീക്ഷണം ശക്തമാക്കും. നിയമ ലംഘകരുടെ പേരിൽ ഒരു തൊഴിലാളിക്ക് മുവായിരം റിയാൽ എന്ന തോതിൽ പിഴ ഈടാക്കും. നിയമ ലംഘനം കണ്ടെത്തിയാൽ 19911 എന്ന നമ്പറിൽ അധികൃതരെ വിവരം അറിയിക്കണം.
ചൂടിന്റെ കാഠിന്യം കൂടുമ്പോൾ തൊഴിലാളികൾക്ക് നല്കിവരുന്ന ഉച്ചവിശ്രമ നിയമം രാജ്യത്ത് 15 മുതൽ നടപ്പിലാകും.മൂന്ന് മാസക്കാലത്തേക്കാണ് നിയമം ബാധകമാവുക. നിയമം നടപ്പിലാക്കുന്ന കാലയളവിൽ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കുന്നവര്ക്ക് പിഴ ഈടാക്കും.
ഉച്ചക്ക് 12 മണി മുതൽ മുതൽ വൈകീട്ട് മൂന്ന് മണിവരെയാണ് വിലക്കുള്ളതെന്ന് സൗദി തൊഴിൽ സാമൂഹൃ ക്ഷേമ മന്ത്രാലയം അറിയിച്ചു.സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ്വരുത്തുക എന്നതാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത് ലക്ഷ്യമിടുന്നത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് അതാത് ഗവർണറേറ്റിനുകിഴിൽ നിരീക്ഷണം ശക്തമാക്കും. നിയമ ലംഘകരുടെ പേരിൽ ഒരു തൊഴിലാളിക്ക് മുവായിരം റിയാൽ എന്ന തോതിൽ പിഴ ഈടാക്കും. നിയമ ലംഘനം കണ്ടെത്തിയാൽ 19911 എന്ന നമ്പറിൽ അധികൃതരെ വിവരം അറിയിക്കണം.