- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമം നടപ്പിലാക്കാത്ത കമ്പനികളെ കണ്ടെത്തൽ പരിശോധന ഊർജ്ജിതമാക്കി മന്ത്രാലയം; നിയമലംഘകർക്ക് 500 റിയാൽ വരെ പിഴ
രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കാത്ത കമ്പനികളെ പിടികൂടാൻ കർശന പരിശോധനയുമായി മാനവവിഭവശേഷി മന്ത്രാലയം രംഗത്ത്.. പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കന്പനികളെ കണ്ടെത്താൻ മാനവവിഭവശേഷി മന്ത്രാലയം പരിശോധന ശക്തമാക്കി. വിശ്രമസമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് തൊഴിലെടുപ്പിച്ചാൽ 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവും ശിക്ഷ ലഭിക്കും.ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാത്ത, സൗകര്യങ്ങളൊരുക്കാത്ത 43 കന്പനികൾക്കെതിരെ മാനവവിഭവശേഷി മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. 470 കന്പനികളിൽ പരിശോധന നടത്തുകയും ചെയ്തു.
രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കാത്ത കമ്പനികളെ പിടികൂടാൻ കർശന പരിശോധനയുമായി മാനവവിഭവശേഷി മന്ത്രാലയം രംഗത്ത്.. പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കന്പനികളെ കണ്ടെത്താൻ മാനവവിഭവശേഷി മന്ത്രാലയം പരിശോധന ശക്തമാക്കി.
വിശ്രമസമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് തൊഴിലെടുപ്പിച്ചാൽ 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവും ശിക്ഷ ലഭിക്കും.ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞയാഴ്ച തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാത്ത, സൗകര്യങ്ങളൊരുക്കാത്ത 43 കന്പനികൾക്കെതിരെ മാനവവിഭവശേഷി മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. 470 കന്പനികളിൽ പരിശോധന നടത്തുകയും ചെയ്തു.