- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂൺ 15 മുതൽ പ്രാബല്യത്തിൽ; നിയമലംഘകർക്ക് 50000 ദിർഹം വരെ പിഴ
ദുബായ്: പുറംജോലിക്കാരെ കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം നീളുന്ന ഉച്ചവിശ്രമ നിയമമാണ് പ്രഖ്യാപിച്ചത്. ഇതു തുടർച്ചയായി പന്ത്രണ്ടാം വർഷമാണ് യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. രാജ്യത്ത് പലയിടത്തും താപനില 42 ഡിഗ്രി കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം പകുതി മുതൽ മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു വരെയാണ് വിശ്രമം. ഈ സമയത്ത് പുറംജോലിക്ക് തൊഴിലാളികളെ നിയമിക്കാൻ പാടില്ല. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം വിശ്രമം അനുവദിക്കണമെന്നതാണ് നിയമം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെയാണ് പിഴ. ഓരോ വ്യക്തിക്കും 5000 ദിർഹം എന്ന തോതിൽ പിഴ ഈടാക്കാനാണ് തീരുമാനം. കൂടാതെ കമ്പനി തരംതാഴ്‌ത്തലിന് വിധേയകമാകുകയും ചെയ്യും. ജോലി സമയം രണ്ട് ഷിഫ്റ്റുകളിലായി നിജപ്പെടുത്തണമെന്നാണ് മാനവവിഭവശേഷി മന്ത്രി സഖർ ഘോബാഷ് അറിയിച്ചിട്ടുള്ളത്. രാവിലെയും വൈകുന്നേരവുമ
ദുബായ്: പുറംജോലിക്കാരെ കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം നീളുന്ന ഉച്ചവിശ്രമ നിയമമാണ് പ്രഖ്യാപിച്ചത്. ഇതു തുടർച്ചയായി പന്ത്രണ്ടാം വർഷമാണ് യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്.
രാജ്യത്ത് പലയിടത്തും താപനില 42 ഡിഗ്രി കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം പകുതി മുതൽ മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു വരെയാണ് വിശ്രമം. ഈ സമയത്ത് പുറംജോലിക്ക് തൊഴിലാളികളെ നിയമിക്കാൻ പാടില്ല. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം വിശ്രമം അനുവദിക്കണമെന്നതാണ് നിയമം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെയാണ് പിഴ. ഓരോ വ്യക്തിക്കും 5000 ദിർഹം എന്ന തോതിൽ പിഴ ഈടാക്കാനാണ് തീരുമാനം. കൂടാതെ കമ്പനി തരംതാഴ്‌ത്തലിന് വിധേയകമാകുകയും ചെയ്യും.
ജോലി സമയം രണ്ട് ഷിഫ്റ്റുകളിലായി നിജപ്പെടുത്തണമെന്നാണ് മാനവവിഭവശേഷി മന്ത്രി സഖർ ഘോബാഷ് അറിയിച്ചിട്ടുള്ളത്. രാവിലെയും വൈകുന്നേരവുമായാണത്. ദിവസം എട്ടുമണിക്കൂറാണ് തൊഴിൽ സമയം. കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന നിർദേശവുമുണ്ട്. ഇവർക്ക് ഇടവേള സമയത്ത് ചെലവഴിക്കാൻ സുരക്ഷിത ഇടങ്ങളും ഒരുക്കണം. വെയിലയിത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾ നിർജലീകരണം, സൂര്യാഘാതം എന്നിവ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പ്രത്യേക കേസുകളിൽ സാങ്കേതിക കാരണങ്ങൾ മൂലം ഉച്ച വിശ്രമ സമയത്തും ജോലി ചെയ്യിക്കാൻ അനുവാദമുണ്ടെന്ന് തൊഴിൽകാര്യ അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ദീമാസ് പറഞ്ഞു. ഈ സാഹചര്യങ്ങളിൽ കമ്പനികൾ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണം. പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ശീതീകരണ സംവിധാനവും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് തടയാനുള്ള മാർഗങ്ങളും ഒരുക്കണം.