- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഉച്ചവിശ്രമം ജൂൺ ഒന്നുമുതൽ; നിർമ്മാണ മേഖലയിലുള്ള തൊഴിലാളികൾക്ക് ഉച്ചയ്ക്ക് മൂന്നു മണിക്കൂർ നിർബന്ധിത വിശ്രമം
മസ്‌ക്കറ്റ്: വേനൽച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂൺ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ നിർമ്മാണതൊഴിലാളികൾക്ക് നിർബന്ധ വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ് നിയമം. ഉച്ചവിശ്രമ നിയമം നടപ്പിലാക്കാൻ വരുംദിനങ്ങളിൽ തയ്യാറെടുക്കണമെന്നും കമ്പനികളോട് മന്ത്രാലയം നിർദേശിക്കുന്നു. ഒമാൻ ലേബർ ലോ ആർട്ടിക്കിൾ 16 അനുസരിച്ച് എല്ലാ വർഷവും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുത്താറുണ്ട്. പുറംജോലിക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൂട് കനക്കുമ്പോൾ അതിൽ നിന്നു പരിരക്ഷയാണ് ഇതുവഴി നിർമ്മാണ തൊഴിലാളികൾക്ക് നൽകുന്നത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് കമ്പനികളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് വെളിപ്പെടുത്തി. നിയമലംഘനം നടത്തുന്ന
മസ്‌ക്കറ്റ്: വേനൽച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂൺ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ നിർമ്മാണതൊഴിലാളികൾക്ക് നിർബന്ധ വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ് നിയമം. ഉച്ചവിശ്രമ നിയമം നടപ്പിലാക്കാൻ വരുംദിനങ്ങളിൽ തയ്യാറെടുക്കണമെന്നും കമ്പനികളോട് മന്ത്രാലയം നിർദേശിക്കുന്നു.
ഒമാൻ ലേബർ ലോ ആർട്ടിക്കിൾ 16 അനുസരിച്ച് എല്ലാ വർഷവും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുത്താറുണ്ട്. പുറംജോലിക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൂട് കനക്കുമ്പോൾ അതിൽ നിന്നു പരിരക്ഷയാണ് ഇതുവഴി നിർമ്മാണ തൊഴിലാളികൾക്ക് നൽകുന്നത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് കമ്പനികളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് വെളിപ്പെടുത്തി. നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴയാണ് ഈടാക്കുക.