- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല; 'സുലോചന'യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല: പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന മിഥുനത്തിന് തിയേറ്ററിൽ വിനയായത് എന്ത്?
പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ കുടുംബ പശ്ചാത്തലത്തിലെ സിനിമയായിരുന്നു മിഥുനം. സിനിമ തിയേറ്ററിൽ വിചാരിച്ച വിജയം നേടിയില്ല. എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു. ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി. എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ വിജയമാകാത്തത്? ഇതിന് സിനിമയിലെ നായിക ഉർവ്വശിയുടെ അഭിമുഖമാണേ്രത കാരണം. അക്കാലത്ത് സിനിമാവാരികകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുത് ആയിരുന്നു. ഇതായിരുന്നു സിനിമയ്ക്ക് വെല്ലുവിളിയായതെന്ന് ഉർവ്വശി വിലയിരുത്തുന്നു. പ്രണയവിവാഹത്തിന്റെ വരും വരായ്കകളെ തുറന്നു കാട്ടിയ മിഥുനം ശ്രീനിവാസൻ രചന നിർവ്വഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. വിവാഹത്തിന് മുൻപുള്ള പ്രണയവും വിവാഹശേഷമുള്ള പ്രണയവും തമ്മിലുള്ള വ്യത്യാസമായിരുന്നു സിനിമ പറഞ്ഞത്. തീർത്തും കുടുംബ സിനിമ. എന്നിട്ടും തിയേറ്ററിൽ മുന്നേറ്റമുണ്ടായില്ല. നായിക സുലോചനയെ അവതരിപ്പിച്ച ഉർവ്വശി ഒരു സിനിമാ വാരികയിലെ അഭിമുഖത്തിൽ ചിത്രത്തെ
പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ കുടുംബ പശ്ചാത്തലത്തിലെ സിനിമയായിരുന്നു മിഥുനം. സിനിമ തിയേറ്ററിൽ വിചാരിച്ച വിജയം നേടിയില്ല. എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു. ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി. എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ വിജയമാകാത്തത്? ഇതിന് സിനിമയിലെ നായിക ഉർവ്വശിയുടെ അഭിമുഖമാണേ്രത കാരണം.
അക്കാലത്ത് സിനിമാവാരികകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുത് ആയിരുന്നു. ഇതായിരുന്നു സിനിമയ്ക്ക് വെല്ലുവിളിയായതെന്ന് ഉർവ്വശി വിലയിരുത്തുന്നു. പ്രണയവിവാഹത്തിന്റെ വരും വരായ്കകളെ തുറന്നു കാട്ടിയ മിഥുനം ശ്രീനിവാസൻ രചന നിർവ്വഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. വിവാഹത്തിന് മുൻപുള്ള പ്രണയവും വിവാഹശേഷമുള്ള പ്രണയവും തമ്മിലുള്ള വ്യത്യാസമായിരുന്നു സിനിമ പറഞ്ഞത്. തീർത്തും കുടുംബ സിനിമ. എന്നിട്ടും തിയേറ്ററിൽ മുന്നേറ്റമുണ്ടായില്ല.
നായിക സുലോചനയെ അവതരിപ്പിച്ച ഉർവ്വശി ഒരു സിനിമാ വാരികയിലെ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.. 1993 മാർച്ച് 21ന് കേരളത്തിലെ തീയ്യേറ്ററുകളിൽ മിഥുനം റിലീസ് ചെയ്ത സമയത്തായിരുന്നു സംഭവം. ഉർവ്വശി സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി, 'മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ 'സുലോചന'യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താൽപ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാൻ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തിൽ സുലോചനയുടേത്.
അതെന്താ, ആ ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല. ഭർത്താവിനെ അളവിൽ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവൾ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാൾക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയിൽ പറയുന്നുണ്ട്. 'മിഥുനം' എന്ന സിനിമയുമായി ബന്ധപ്പെട്ടവർക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാൻ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂർവ്വം ആഗ്രഹമില്ല.' -ഇതായിരുന്നു ഉർവ്വശിയുടെ കമന്റ്.
പ്രിയനും കൂട്ടർക്കും ഉർവ്വശിയുടെ ഈ തുറന്നു പറച്ചിലിൽ ഏറെ ദുഃഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയിൽ ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തിൽ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുത് ആയിരുന്നത്രേ