- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മൈലാഞ്ചി മോന്റെ ഫേസ്‌ബുക്ക് പോസ്റ്റാണിത്; ആട് 2 വിന്റെ വ്യാജ പകർപ്പ് ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്ത വ്യക്തിക്കും ഷെയർ ചെയ്തവർക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ മിഥുൻ
കൊച്ചി: ആട് സിനിമയുടെ രണ്ടാം വേർഷൻ തിയേറ്ററുകൾ നിറഞ്ഞോടുകയാണ്.അതിനിടെ ചിത്രത്തിന്റെ വ്യാജപകർപ്പ് ഒരാൾ മുഴുവനായി ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തു. ഇങ്ങനെ ചെയ്തയാളെയും, അത് ഷെയർ ചെയ്തവരെയും ചീത്ത പറഞ്ഞ് ഫേസബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. പോസ്റ്റിന്റെ പൂർണരൂപം: ഒരു മൈലാഞ്ചിമോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണിത്... തീയറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകർപ്പ് മുഴുവനായും അപ്ലോഡ് ചെയ്തിരിക്കുന്നു... യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയർ ചെയ്ത അനേകം പേർ.. ഇങ്ങനത്തെ നിരവധി പോസ്റ്റുകൾ മറ്റു പേജുകളിൽ... അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന , ഒരു ബിസിനസ്സിൽ കോടികൾ ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നിർമ്മാതാവിന്റെ അദ്ധ്വാനം കാറ്റിൽ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാർ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്... ഡിയർ ലോ .... നടപടികൾ മാതൃകാപരമാവണം... മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്....
കൊച്ചി: ആട് സിനിമയുടെ രണ്ടാം വേർഷൻ തിയേറ്ററുകൾ നിറഞ്ഞോടുകയാണ്.അതിനിടെ ചിത്രത്തിന്റെ വ്യാജപകർപ്പ് ഒരാൾ മുഴുവനായി ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തു. ഇങ്ങനെ ചെയ്തയാളെയും, അത് ഷെയർ ചെയ്തവരെയും ചീത്ത പറഞ്ഞ് ഫേസബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
പോസ്റ്റിന്റെ പൂർണരൂപം:
ഒരു മൈലാഞ്ചിമോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണിത്... തീയറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകർപ്പ് മുഴുവനായും അപ്ലോഡ് ചെയ്തിരിക്കുന്നു... യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയർ ചെയ്ത അനേകം പേർ.. ഇങ്ങനത്തെ നിരവധി പോസ്റ്റുകൾ മറ്റു പേജുകളിൽ... അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന , ഒരു ബിസിനസ്സിൽ കോടികൾ ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നിർമ്മാതാവിന്റെ അദ്ധ്വാനം കാറ്റിൽ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാർ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്... ഡിയർ ലോ .... നടപടികൾ മാതൃകാപരമാവണം... മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്....



