- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകീഴായി നിന്ന് റെക്കോർഡിലേയ്ക്ക് നടന്നുകയറി മിഥുൻ; സ്വന്തമായത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും
തൃശൂർ: ഡംബെൽസിന് മുകളിൽ കൈകുത്തി തലകീഴായി മറിഞ്ഞുനിന്ന് റെക്കോർഡ് സ്വന്തമാക്കി മലയാളി. തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ കെ പി (29) യാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും നേട്ടം സൃഷ്ടിച്ചത്.
ഏറ്റവും കൂടുതൽ നേരം ഡംബെൽസിന് മുകളിൽ കൈകുത്തി തലകീഴായി മറിഞ്ഞുനിന്നെന്ന റെക്കോർഡാണ് മിഥുന് ലഭിച്ചത്. 49 സെക്കൻഡ് നേരമാണ് മിഥുൻ ഡംബെൽസിന് മുകളിൽ തലകീഴായി കൊലുയർത്തി കൈകുത്തി നിന്നത്. ഈ ഇനത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു മിഥുൻ.
13 വർഷമായി ഫിറ്റ്‌നസ് രംഗത്ത് സജീവമാണ് മിഥുൻ. കഴിഞ്ഞ അഞ്ച് വർഷമായി ശരീരം പലരീതികളിൽ ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന കാലിസ്തനിക്‌സിലും ആയോധനകലകളിലും മിഥുൻ വൈദഗ്ധ്യം നേടുന്നുണ്ട്. കാലിസ്തനിക്‌സ് പരിശീലിക്കുമ്പോഴും അതുപയോഗിച്ച് ഒരു റെക്കോർഡ് സൃഷ്ടിച്ചാലോ എന്ന ചിന്ത മിഥുന് ഉണ്ടാകുന്നത്. തുടർന്ന് കഴിഞ്ഞമാസമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനും വേണ്ടി മിഥുൻ പ്രകടനം കാഴ്‌ച്ചവയ്ച്ചത്.
അരിമ്പൂർ കൂട്ടാല കളരിക്കൽ വീട്ടിലെ പ്രേംകുമാർ ഗീത ദമ്പതികളുടെ ഏക മകനാണ് മിഥുൻ. പിതാവ് പ്രേംകുമാറും ഫിറ്റ്‌നസ് ട്രയിനറാണ്. ഈ റെക്കോർഡ് നേടുന്നതിന് വേണ്ടി രണ്ട് വർഷമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു മിഥുൻ. വരുന്ന ഒക്ടോബർ 24 നു ഗിന്നസ് വേൾഡ് റെക്കോർഡിനായി പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മിഥുൻ.
മറുനാടന് മലയാളി ബ്യൂറോ