മികച്ച വേതനവും തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് രാജ്യത്തെ നൂറ് കണക്കിന് വരുന്ന മിഡൈ്വഫുമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. വരാനിരിക്കുന്ന ബഡ്ജിറ്റിൽ മിഡൈ്വഫുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടാണ് വെല്ലിങ്ടണിൽ നൂറ്കണക്കിനാളുകൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്.

മാർച്ചിന് നേതൃത്വം വഹിക്കുന്നവരുമായി ഹെൽത്ത് മിനിസ്റ്റർ ഡേവിഡ് ക്ലാർക്, ജൂലിയ ആനി ജന്റർ എന്നിവർ കൂടിക്കാഴ്‌ച്ച നടത്തിയെങ്കിലും വേതനവർദ്ധവ് നടത്തുന്നകാര്യം ഉറപ്പ് നല്കിയില്ല. നിലവിൽ റൂറൽ മിഡൈ്വഫുമാർക്ക് മണിക്കൂറിൽ 7.23 ഡോളറും, അർബൻ മേഖലയിൽ 12.80 ഡോളറുമാണ് വേതനം.