- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാരുടെ മക്കൾക്ക് സ്‌കൂളുകളിൽ വംശീയവിദ്വേഷത്തിന് ഇരയാകേണ്ടിവരുന്നതായി റിപ്പോർട്ട്
ഡബ്ലിൻ: അയർലണ്ടിലേക്ക് കുടിയേറിയിരിക്കുന്നവരുടെ കുട്ടികൾക്ക് സ്‌കൂളുകളിൽ വംശീയവിദ്വേഷത്തിന് ഇരയാകേണ്ടി വരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് ഐറീഷ് കുട്ടികളുടെ മാതാപിതാക്കൾ കുടിയേറ്റക്കാരുടെ കുട്ടികളോട് വിവേചന പരമായി പെരുമാറുന്നുണ്ടെന്നും പരക്കെ പരാതിയുയരുന്നുണ്ട്. കുടിയേറ്റക്കാരുടെ മക്കൾക്ക് സ്കൂളുകള
ഡബ്ലിൻ: അയർലണ്ടിലേക്ക് കുടിയേറിയിരിക്കുന്നവരുടെ കുട്ടികൾക്ക് സ്‌കൂളുകളിൽ വംശീയവിദ്വേഷത്തിന് ഇരയാകേണ്ടി വരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് ഐറീഷ് കുട്ടികളുടെ മാതാപിതാക്കൾ കുടിയേറ്റക്കാരുടെ കുട്ടികളോട് വിവേചന പരമായി പെരുമാറുന്നുണ്ടെന്നും പരക്കെ പരാതിയുയരുന്നുണ്ട്. കുടിയേറ്റക്കാരുടെ മക്കൾക്ക് സ്‌കൂളുകളിൽ നേരിടേണ്ടി വരുന്ന വംശീയതയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. കോർക്കിലും ലീമെറിക്കിലുമാണ് പ്രധാനമായും ഇതുസംബന്ധിച്ച സർവേ അരങ്ങേറിയത്.
വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് കുടിയേറിയിരിക്കുന്നവർക്ക് പങ്കുവയ്ക്കാൻ സമാനഅനുഭവങ്ങളാണ് സ്‌കൂളുകളിൽ നിന്ന് ഉണ്ടാകുന്നത്. കുട്ടികൾ സ്‌കൂളിൽ സാംസ്‌കാരിക വംശീയത പോലും നേരിടേണ്ടി വരുന്നതിനാൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ പോലും മാറ്റം വരുന്നുണ്ടെന്ന് കുടിയേറ്റക്കാരായ മാതാപിതാക്കൾ പരാതിപ്പെടുന്നുണ്ട്.
വ്യത്യസ്ത തലത്തിലുള്ള മാതാപിതാക്കളെ സർവേയ്ക്കായി അഭിമുഖം നടത്തിയതിൽ നിന്ന് തെളിഞ്ഞിരിക്കുന്നത് കുടിയേറ്റക്കാർക്ക് എവിടെ നിന്നും സമാന അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. നൈജീരിയ, റൊമാനിയ, കെനി, ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ചൈന, യുഎസ് തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള മാതാപിതാക്കളെ സർവേയ്ക്കായി ഇന്റർവ്യൂ ചെയ്തിരുന്നു. സർവേയിൽ പങ്കെടുത്ത ഒട്ടുമിക്ക മാതാപിതാക്കളും വ്യക്തമാക്കിയത് ഐറീഷ് സ്‌കൂളുകളിൽ തീവ്രമായ രീതിയിൽ തന്നെ വംശീയത നിലനിൽക്കുന്നുവെന്നാണ്.
കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് സ്‌കൂൾ അധികൃതരിൽ നിന്നു പോലും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഐറീഷ് കുട്ടികളോടു പോലും മാതാപിതാക്കൾ ഇത്തരത്തിലുള്ള ഉപദേശങ്ങൾ നൽകിയാണ് സ്‌കൂളിൽ വിടുന്നതെന്നു പോലും പറയപ്പെടുന്നു. കറുത്തവർഗക്കാരെ അടിമകളായി ഉപയോഗിക്കുന്നവരാണെന്നും അതുകൊണ്ട് ഇവരുടെ കൂടെ കളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ചില കുട്ടികൾ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഐറീഷ് കുട്ടികൾ പെരുമാറുന്നത് പരാതിപ്പെട്ടാൽ ഇതു ഗൗരവമായി ടീച്ചർമാർ എടുക്കാറില്ലെന്നും തീരെ തണുത്ത പ്രതികരണമാണ് ഉള്ളതെന്നുമാണ് കുടിയേറ്റക്കാരായ മാതാപിതാക്കൾ പറയുന്നത്.