- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല മൊട്ടയടിച്ച് ഫാസിസ്റ്റ് മുദ്രാവാക്യങ്ങൾ ഉയർത്തി അവർ ജാഥ നയിച്ചെത്തി; നിമിഷ നേരം കൊണ്ട് ചുറ്റിലും വളഞ്ഞത് നൂറ് കണക്കിന് ഏഷ്യൻ ആഫ്രിക്കൻ വംശജർ; കുടിയേറ്റക്കാർക്കെതിരെ ബ്രിട്ടനിൽ ലഹളക്കൊരുങ്ങിയ വംശീയ വെറിയന്മാരെ തെരുവിൽ ഇറങ്ങി ഓടിച്ച് കുടിയേറ്റക്കാർ
കുടിയേറ്റക്കാർക്കെതിരെയുള്ള ശക്തമായ വലതുപക്ഷ വികാരം സമീപകാലത്തായി വർധിച്ച് വരുന്നുണ്ട്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ക്രോയ്ഡോണിലെ ഹോം ഓഫീസിന് മുന്നിൽ അരങ്ങേറിയിരിക്കുന്നത്. തല മൊട്ടയടിച്ച് ഫാസിസ്റ്റ് മുദ്രാവാക്യങ്ങൾ ഉയർത്തി ഇവിടേക്ക് നൂറ് കണക്കിന് തീവ്രവലത് പക്ഷവാദികളും അരാജകവാദികളും കുതിച്ചെത്തുകയായിരുന്നു. തുടർന്ന് ഇവരെ നേരിടാനായി നൂറ് കണക്കിന് ഫാസിസ്റ്റ് വിരുദ്ധരും ഏഷ്യൻ ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാരും എത്തിയതോടെ തികഞ്ഞ സംഘർഷ സാധ്യതയാണിവിടെ സംജാതമായത്. ക്രോയ്ഡോണിൽ ലഹളക്കൊരുങ്ങിയ വംശീയവെറിയന്മാരെ തെരുവിൽ ഇറങ്ങി ഓടിക്കുകയായിരുന്നു കുടിയേറ്റക്കാർ എന്നാണ് റിപ്പോർട്ട്. ദി സൗത്ത് ഈസ്റ്റ് അലയൻസ് എന്നറിയപ്പെടുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പാണീ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഈസ്റ്റ് ക്രോയിഡോണിലെ ഹോം ഓഫീസിന്റെ ഹെഡ് ക്വാർട്ടേർസ് ഫോർ യുകെ വിസാസ് ആൻഡ് ഇമിഗ്രേഷന് മുന്നിലായിരുന്നു സംഘർഷ ഭീഷണിയുയർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. യുണൈറ്റ് എഗയിൻസ്റ്റ് ഫാസിസം എന്ന സംഘടനക്ക് കീഴിലുള്ള കുടിയേറ്റക്കാരും അഭ
കുടിയേറ്റക്കാർക്കെതിരെയുള്ള ശക്തമായ വലതുപക്ഷ വികാരം സമീപകാലത്തായി വർധിച്ച് വരുന്നുണ്ട്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ക്രോയ്ഡോണിലെ ഹോം ഓഫീസിന് മുന്നിൽ അരങ്ങേറിയിരിക്കുന്നത്. തല മൊട്ടയടിച്ച് ഫാസിസ്റ്റ് മുദ്രാവാക്യങ്ങൾ ഉയർത്തി ഇവിടേക്ക് നൂറ് കണക്കിന് തീവ്രവലത് പക്ഷവാദികളും അരാജകവാദികളും കുതിച്ചെത്തുകയായിരുന്നു. തുടർന്ന് ഇവരെ നേരിടാനായി നൂറ് കണക്കിന് ഫാസിസ്റ്റ് വിരുദ്ധരും ഏഷ്യൻ ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാരും എത്തിയതോടെ തികഞ്ഞ സംഘർഷ സാധ്യതയാണിവിടെ സംജാതമായത്. ക്രോയ്ഡോണിൽ ലഹളക്കൊരുങ്ങിയ വംശീയവെറിയന്മാരെ തെരുവിൽ ഇറങ്ങി ഓടിക്കുകയായിരുന്നു കുടിയേറ്റക്കാർ എന്നാണ് റിപ്പോർട്ട്.
ദി സൗത്ത് ഈസ്റ്റ് അലയൻസ് എന്നറിയപ്പെടുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പാണീ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഈസ്റ്റ് ക്രോയിഡോണിലെ ഹോം ഓഫീസിന്റെ ഹെഡ് ക്വാർട്ടേർസ് ഫോർ യുകെ വിസാസ് ആൻഡ് ഇമിഗ്രേഷന് മുന്നിലായിരുന്നു സംഘർഷ ഭീഷണിയുയർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. യുണൈറ്റ് എഗയിൻസ്റ്റ് ഫാസിസം എന്ന സംഘടനക്ക് കീഴിലുള്ള കുടിയേറ്റക്കാരും അഭയാർത്ഥികളുമാണ് ഇവിടെ വംശീയവെറിയന്മാരെ പ്രതിരോധിക്കാനെത്തിയത്. ഇരു ഗ്രൂപ്പുകളും എന്തിനും തയ്യാറായി മുഖാമുഖം നിലയുറപ്പിച്ചതോടെ ഇവരെ പരസ്പരം ഏറ്റുമുട്ടുന്നതിൽ നിന്നും അകറ്റി നിർത്താനായി പൊലീസും കുതിച്ചെത്തിയിരുന്നു.
കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളും സംഗീതവും ഉയർത്തിയായിരുന്നു സൗത്ത് ഈസ്റ്റ് അലയൻസ് പ്രവർത്തകർ ഇവിടെ തടിച്ച് കൂടിയിരുന്നത്. ക്രോയിഡോണിൽ ജനിച്ച ഗ്രിം സൂപ്പർസ്റ്റാർ സ്ടോമിസിയുടെ ഒരു ട്രാക്കും ഇവിടെ പ്ലേ ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇവിടെ ചെറിയ തോതിലുള്ള ഉരസലുകൾ ഇരു വിഭാഗവും തമ്മിലുണ്ടായിരുന്നുവെന്നാണ് ക്രോയിഡോൺ അഡ്വർടൈസർ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ക്രോയിഡോണിൽ ഒരു കൗമാര കുടിയേറ്റക്കാരനെ മർദിച്ച് മരണാസന്നനാക്കിയ സംഭവത്തിന് ശേഷം ഒരു മാസത്തിന് ശേഷമാണീ സംഘർഷാവസ്ഥയുമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുർദിഷ്-ഇറാനിയനായ റെകെർ അഹമ്മദിനായിരുന്നു ഇത്തരത്തിൽ അന്ന് കടുത്ത മർദനമേറ്റിരുന്നത്. ബസ്റ്റോപ്പിൽ കാത്ത് നിൽക്കുമ്പോഴായിരുന്നു അഹമ്മദിന് കഠിനമായ മർദനമേറ്റത്. തുടർന്ന് തലയോട്ടി പൊട്ടുകയും ബ്രെയിനിൽ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വംശീയവെറി നിറഞ്ഞ ഈ ആക്രമണത്തെ തുടർന്ന് അഞ്ച് പേരുടെ മേൽ കേസ് ചാർജ് ചെയ്തിരുന്നു.