- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥിപ്രവാഹം: 'മലയാളം' നാളെ സംവാദമൊരുക്കുന്നു
ഡബ്ലിൻ: കുടിയേറ്റങ്ങൾക്കും അഭയാർഥിപ്രവാഹങ്ങൾക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇന്ത്യപാക് വിഭജനകാലത്തെ ലക്ഷകണക്കിന് വന്ന അഭയാർഥികൾ, രണ്ടാം ലോക മഹായുദ്ധകാലത്ത് ഹംഗറിയിൽനിന്ന് പലായനം ചെയ്ത ലക്ഷകണക്കിന് ജർമൻകാർ, അങ്ങനെ നിരവധി ഉദാഹരണങ്ങൾ. ഇപ്പോൾ മെഡിറ്ററെനിയൻ കടൽകടന്നു യുറോപ്പിലേക്ക് വരുന്ന അഭയാർഥികളും അവരുടെ പ്രശ്
ഡബ്ലിൻ: കുടിയേറ്റങ്ങൾക്കും അഭയാർഥിപ്രവാഹങ്ങൾക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇന്ത്യപാക് വിഭജനകാലത്തെ ലക്ഷകണക്കിന് വന്ന അഭയാർഥികൾ, രണ്ടാം ലോക മഹായുദ്ധകാലത്ത് ഹംഗറിയിൽനിന്ന് പലായനം ചെയ്ത ലക്ഷകണക്കിന് ജർമൻകാർ, അങ്ങനെ നിരവധി ഉദാഹരണങ്ങൾ.
ഇപ്പോൾ മെഡിറ്ററെനിയൻ കടൽകടന്നു യുറോപ്പിലേക്ക് വരുന്ന അഭയാർഥികളും അവരുടെ പ്രശ്‌നങ്ങളും ഇതുപോലെ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. കലുഷിതമായ ആഭ്യന്തര രാഷ്ട്രീയ, മത, സാമൂഹിക സാഹചര്യങ്ങളാൽ സ്വന്തം രാജ്യത്ത് നിന്ന് നിഷ്‌കാസിതരായ, നിരാലംബരായ ഒരു ജനത ജീവൻ പണയംവച്ച് ഏറെ പ്രതീക്ഷകളോടെ യുറോപ്പിലേക്ക് വരുന്നു. യുറോപ്പിലെ ഉയർന്ന മാനവിക മൂല്യങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാകാം അവരെ ഇങ്ങോട്ടാകർഷിക്കുന്നത്. യൂറോപ്പിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമായ ഒരു വിഷയമാണിത്. ഇവിടത്തെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ഘടനയെത്തന്നെ ഭാവിയിൽ ഈ പ്രതിഭാസം സ്വാധീനിച്ചേക്കാം. മാനുഷികപരിഗണനകൾക്കാകണം പ്രാധാന്യം എന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുമ്പോൾ രാജ്യ സുരക്ഷ, സ്ഥിരത തുടങ്ങിയ വിഷയങ്ങൾ മറ്റൊരു വിഭാഗം ഉയർത്തിക്കാട്ടുന്നു. ഏറെ നിർണ്ണായകമായ ഈ വിഷയത്തിൽ ഓരോ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടന പോലെയുള്ള ഏജൻസികളുടെയും നിലപാടുകൾക്ക് പ്രാധാന്യമേറിയാണ്.
അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'മലയാളം' ഈ വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിക്കുന്നു. ''അഭയാർഥിപ്രവാഹം നമ്മുടെ വീക്ഷണത്തിൽ'' എന്ന വിഷയത്തിൽ നാലിന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് താലയിലുള്ള സ്‌പൈസ് ബസാർഹാളിലാണ് സംവാദം സംഘടിപ്പിക്കുന്നത്. മലയാളത്തിന്റെ നേതൃത്വത്തിൽ മാര്യേജ് റഫറണ്ടത്തെക്കുറിച്ച് നടത്തിയ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോകം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന സങ്കീർണ്ണമായ ഈ വിഷയത്തിൽ അയർലണ്ടിലെ പ്രവാസി മലയാളികളുടെ ചിന്തകളും, അഭിപ്രായങ്ങളും, ആകുലതകളും ചർച്ച ചെയ്യപ്പെടുന്നു.
സംവാദത്തിലേക്ക് 'മലയാളം' ഏവരെയും സാദരം ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
വി.ഡി രാജൻ 0870573885
ഷാജു ജോസ് 0876460316