- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുണ്ണിയുടെ റിലീസിന് പിന്നാലെ വില്ലൻ പരിവേഷവുമായി നിവിൻ; ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി മിഖായേലിന്റെ ടീസർ ; നിവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ടീസർ പുറത്തിറക്കിയത് മമ്മൂട്ടി
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ എന്ന ചിത്രത്തിന്റെ ടീസറെത്തി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടിയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റീലിസ് ചെയ്തത്. ഒപ്പം നിവിന് മമ്മൂട്ടി പിറന്നാൾ ആശംസകളും നേർന്നു. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം പക്കാ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.പൊലീസ് സ്റ്റേഷനിൽ വച്ച് തല്ലുകൊള്ളുന്ന നിവിൻ പോളിയെയാണ് ടീസറിൽ കാണാൻ കഴിയുക. തല്ലിയതിനുശേഷം പെയിൻ കില്ലറിന്റെപേര് പറയുന്ന പൊലീസുകാരനോട്, ഇതിലും ഡോസുള്ളത് ഞാനെഴുതുന്നുണ്ടെന്നും പറയുന്ന മാസ് ഡയലോഗാണ് ടീസറിലുള്ളത്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെ.പി.എ.സി .ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഗാർഡിയൻ ഏയ്ഞ്ചൽ (കാവൽ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേൽ ഫാമി
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ എന്ന ചിത്രത്തിന്റെ ടീസറെത്തി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടിയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റീലിസ് ചെയ്തത്. ഒപ്പം നിവിന് മമ്മൂട്ടി പിറന്നാൾ ആശംസകളും നേർന്നു.
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം പക്കാ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.പൊലീസ് സ്റ്റേഷനിൽ വച്ച് തല്ലുകൊള്ളുന്ന നിവിൻ പോളിയെയാണ് ടീസറിൽ കാണാൻ കഴിയുക. തല്ലിയതിനുശേഷം പെയിൻ കില്ലറിന്റെപേര് പറയുന്ന പൊലീസുകാരനോട്, ഇതിലും ഡോസുള്ളത് ഞാനെഴുതുന്നുണ്ടെന്നും പറയുന്ന മാസ് ഡയലോഗാണ് ടീസറിലുള്ളത്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെ.പി.എ.സി .ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഗാർഡിയൻ ഏയ്ഞ്ചൽ (കാവൽ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേൽ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേൽ
ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.ഹനീഫ് അദേനിയുടെ മറ്റ് ചിത്രങ്ങൾ പോലെ ആക്ഷൻ ചിത്രം തന്നെയാണ് മിഖായേലും എന്നാണ് സൂചന.സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും വിദേശത്തായിരുന്നു എന്നാണ് റിപ്പോർട്ട്.