- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോളി കെ മാണിയുടെ വേർപാട് തീർത്ത ഞെട്ടൽ മാറും മുമ്പേ ഐറീഷ് മലയാളികളെ കണ്ണീരണിയിച്ചുകൊണ്ട് മറ്റൊരു ദുരന്തം കൂടി; വിക്ലോയിൽ മലയാളി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞുവീണു മരിച്ചു
ഡബ്ലിൻ: നാട്ടിൽ അവധി ആഘോഷിക്കാൻ പോയ ഐറീഷ് മലയാളി ജോളി കെ മാണി വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പേ അയർലണ്ടിലെ മലയാളി സമൂഹത്തെ കണ്ണീരണിയിച്ചുകൊണ്ട് മറ്റൊരു ദുരന്തം കൂടി. വിക്ലോയിലെ ക്രൈബ സ്‌കൂളിലെ ജൂണിയർ സെർട്ട് തേർഡ് ഇയർ വിദ്യാർത്ഥിയായ മിലൻ മാർട്ടിൻ (15) സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ചങ്ങനാശേരി കുടപ്പന പോളയ്ക്കൽ മാർട്ട
ഡബ്ലിൻ: നാട്ടിൽ അവധി ആഘോഷിക്കാൻ പോയ ഐറീഷ് മലയാളി ജോളി കെ മാണി വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പേ അയർലണ്ടിലെ മലയാളി സമൂഹത്തെ കണ്ണീരണിയിച്ചുകൊണ്ട് മറ്റൊരു ദുരന്തം കൂടി. വിക്ലോയിലെ ക്രൈബ സ്‌കൂളിലെ ജൂണിയർ സെർട്ട് തേർഡ് ഇയർ വിദ്യാർത്ഥിയായ മിലൻ മാർട്ടിൻ (15) സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു.
ചങ്ങനാശേരി കുടപ്പന പോളയ്ക്കൽ മാർട്ടിൻ വർഗീസിന്റേയും ആൻസിയുടേയും മകനായ മാർട്ടിൻ ഡബ്ലിൻ ബ്യൂമോണ്ട് ഹോസ്പിറ്റലിലാണ് മരണത്തിന് കീഴടങ്ങുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ കളിച്ചുകൊണ്ടിരിക്കേ ബോധം കെട്ടു വീണ മിലനെ സ്‌കൂൾ അധികൃതർ ഉടൻ തന്നെ ക്രംലിൽ ഹോസ്പിറ്റലിലും പിന്നീട് ബ്യൂമോണ്ട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ ഇന്നലെ മിലന്റെ നില വഷളാകുകയും രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു. തലച്ചോറിലെ ഞരമ്പുകൾ ദുർബലമായി പൊട്ടിപ്പോകുന്ന ധമനിവീക്കം (aneurism) എന്ന അവസ്ഥയാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
വിക്ലോയിലെ അഷ്‌ഫോർഡിലാണ് മിലനും കുടുംബവും താമസിച്ചിരുന്നത്. പിതാവ് ഡബ്ലിൻ വിക്ലോയിലെ അഷ്‌ഫോർഡിലാണ് മിലനും കുടുംബവും താമസിക്കുന്നത്. പിതാവ് മാർട്ടിൻ ഫോട്ടോഗ്രാഫറും അമ്മ ആനി ലേപേഴ്‌സ് ടൗൺ ഹോസ്പിറ്റലിൽ നഴ്‌സുമാണ്. സഹോദരൻ പാട്രിക്.
സാധാരണ പോലെ സ്‌കൂളിലേക്ക് യാത്രയായ മിലന് ക്ലാസിൽ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് ടീച്ചറെ വിവരം അറിയിച്ചുവെങ്കിലും പെട്ടെന്നു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ക്രംലിൻ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾക്കു ശേഷമാണ് ബ്യൂമോണ്ടിലേക്ക് മാറ്റിയത്. ബ്യൂമോണ്ട് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രണ്ടുദിവസം ജീവൻ നിലനിർത്തിയത്.
മിലന്റെ മാതാവ് ആൻസി കാഞ്ഞിരപ്പള്ളി ചിറക്കടവ് ആലപ്പാട്ട് കുടുംബാംഗമാണ്. ഏക സഹോദരനായ പാട്രിക് രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഫോട്ടോഗ്രാഫറായ പിതാവിന്റെ പോലെ തന്നെ കാമറകളോും ചിത്രകലയോടും ഏറെ പ്രതിപത്തി പുലർത്തിയിരുന്ന കുട്ടിയായിരുന്നു മിലൻ. അടുത്തിടെ നടന്ന കേരളാ ഹൗസ് കാർണിവൽ വേദിയിലും ബ്രേയിലെ ഓണാഘോഷത്തോടനുബന്ധിച്ചും മിലൻ എടുത്ത ഫോട്ടോകൾ ശ്രദ്ധ നേടിയിരുന്നു എന്ന് മാർട്ടിന്റെ കുടുംബത്തോട് അടുപ്പമുള്ളവർ ഓർക്കുന്നു.
മിലന്റെ സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11ന് വിക്ലോ ടൗണിലെ സെന്റ് പാട്രിക്‌സ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം റാത്ത്‌ന്യൂ സെമിത്തേരിയിൽ നടത്തും. മിലന്റെ ഭൗതിക ശരീരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയും ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഏഴുവരേയും വിക്ലോ ടൗണിലെ ഫ്‌ലാനരീസ് ഫ്യൂനറൽ ഹോമിൽ പൊതു ദർശനത്തിനു വയ്ക്കും. മിലന്റെ പ്രിയപ്പെട്ട സ്‌കൂൾ യൂണിഫോമിൽ തന്നെയായിരിക്കും അന്ത്യയാത്ര ഒരുക്കുന്നത്. സംസ്‌കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ഡോണൽ റോച്ച്, ഫാ. ആന്റണി ചീരംവേലിൽ, ഫാ. ജോർജ് അഗസ്ത്യൻ എന്നിവർ കാർമികത്വം വഹിക്കും.
മിലന്റെ ആകസ്മിക വേർപാടിൽ അനുശോചിച്ച് ബ്രേയിൽ ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷപരിപാടികൾ മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.