- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻഡ്രൂ ബോർഡ് എംപി. നിലവിളക്ക് കൊളുത്തി ഉദ്ഘാടകനായി; മിൽഡൂരാ ഓണാഘോഷം ഹൃദ്യമായി
മിൽഡൂരാ : മാലി റീജിയണിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ മലയാളികൾ മിൽജൂരായിൽ ഒത്തു ചേർന്ന് ഓണാഘോഷങ്ങൾക്ക് പകിട്ടേകി .മിൽഡൂരാ സേക്രട്ട് ഹാർട്ട് പാരീഷ് ഹാളിൽ രാവിലെ 9.30 ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജീനാ ജീവന്റെ അദ്ധ്യക്ഷതയിൽ ആൻഡ്രൂ ബോർഡ് എംപി. നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വെ.ഫാ. ഡാമിയൻ, റവ.ഫാ. പീറ്റർ മുരിക്കനോലിൽ എന്നിവരും സന്നിഹിത രായിരുന്നു. കേരളത്തനിമയുടെ ഓണാഘോഷത്തിലേയ്ക്ക് മഹാബലിയുടെ കടന്നുവരവോടെ ഓണാഘോഷങ്ങളുടെ വേദി ഹൃദ്യമായി . തുടർന്ന് മുതിർന്നവരുടെ തിരുവാതിര നടത്തപ്പെട്ടു. റവ.ഫാ. ഡാമിയൻ ഓണത്തിന്റെ സന്ദേശം അത് നന്മയുടെതും സാഹോദര്യത്തിന്റെയും ആകണമെന്ന് അഭിപ്രായപ്പെട്ടു. പ്രോഗ്രാം അവതാരകനായിരുന്ന കമ്മറ്റിയംഗം രാഗേഷ് ശിവരാമൻ നാട്ടിലെ തൊടിയിലെ തുമ്പയും ചെത്തിയും ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ച് ആളുകളെ മഹാബലിയുടെ നല്ല നാളുകളുടെ ഓർമ്മകളിലേയക്കാനയിച്ചു. കലാപരിപാടികളായ ലിറ്റിൽ ഏൻ ജൽസിന്റെ ഡാൻസ്, ഫന്റ്റാ സ്റ്റിക് ഫൈവ് ഡാൻസ്, ദി ബട്ടർ ഫ്‌ലൈയ്‌സ്, വി ആ
മിൽഡൂരാ : മാലി റീജിയണിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ മലയാളികൾ മിൽജൂരായിൽ ഒത്തു ചേർന്ന് ഓണാഘോഷങ്ങൾക്ക് പകിട്ടേകി .മിൽഡൂരാ സേക്രട്ട് ഹാർട്ട് പാരീഷ് ഹാളിൽ രാവിലെ 9.30 ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജീനാ ജീവന്റെ അദ്ധ്യക്ഷതയിൽ ആൻഡ്രൂ ബോർഡ് എംപി. നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വെ.ഫാ. ഡാമിയൻ, റവ.ഫാ. പീറ്റർ മുരിക്കനോലിൽ എന്നിവരും സന്നിഹിത രായിരുന്നു. കേരളത്തനിമയുടെ ഓണാഘോഷത്തിലേയ്ക്ക് മഹാബലിയുടെ കടന്നുവരവോടെ ഓണാഘോഷങ്ങളുടെ വേദി ഹൃദ്യമായി . തുടർന്ന് മുതിർന്നവരുടെ തിരുവാതിര നടത്തപ്പെട്ടു. റവ.ഫാ. ഡാമിയൻ ഓണത്തിന്റെ സന്ദേശം അത് നന്മയുടെതും സാഹോദര്യത്തിന്റെയും ആകണമെന്ന് അഭിപ്രായപ്പെട്ടു. പ്രോഗ്രാം അവതാരകനായിരുന്ന കമ്മറ്റിയംഗം രാഗേഷ് ശിവരാമൻ നാട്ടിലെ തൊടിയിലെ തുമ്പയും ചെത്തിയും ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ച് ആളുകളെ മഹാബലിയുടെ നല്ല നാളുകളുടെ ഓർമ്മകളിലേയക്കാനയിച്ചു.
കലാപരിപാടികളായ ലിറ്റിൽ ഏൻ ജൽസിന്റെ ഡാൻസ്, ഫന്റ്റാ സ്റ്റിക് ഫൈവ് ഡാൻസ്, ദി ബട്ടർ ഫ്‌ലൈയ്‌സ്, വി ആർ ദി ഹീറോസ് എല്ലാം വളരെ മികവുറ്റ പ്രോഗ്രാമുകളായിരുന്നു. ജീൻ ബാബുവിന്റെ സോളോ ഡാൻസ്, ജിമ്മി ജോൺ, ജാൻസി ജെസ്സിൽ എന്നിവരുടെ ഡാൻസും അനീറ്റ മാനുവലിന്റെ ഡാൻസും പ്രത്യേകതയുള്ളതായിരുന്നു. മുതിർന്ന ആളുകളുടെ ഗ്രൂപ്പായ മിൽഡൂരാ റോക്‌സ് അവതരിപ്പിച്ച ഡാൻസ് ഇതിനകം തന്നെ യൂടൂബിലും ഫെയ്‌സ് ബുക്കിലും ഹിറ്റായി മാറി.
ഇത്രയും വരുന്നയാളുകൾക്കുള്ള ഭക്ഷണം അസോസിയേഷൻ പ്രവർത്തകർ വീട്ടിൽ തന്നെ ഒരുക്കി ഓണസദ്യ നടത്തിയെന്നും മിൽജൂ രാ മലയാളി അസോസിയേഷന്റെ പ്രത്യേകതയാണ്. തുടർന്ന് അജിൽ ജോൺ, ജാൻസി ജെസിൽ ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു. വാർത്ത: ജോസ്.എം. ജോർജ് .