- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇ.ശ്രീധരൻ ഇന്ത്യയുടേതാണ്.. അദ്ദേഹത്തെ പോലെ ഒരാൾ രാഷ്ട്രീയത്തിൽ വേണം'; മെട്രോമാന്റ ബിജെപി പ്രവേശനത്തെ പുകഴ്ത്തി മഹാരാഷട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറ
മുംബൈ: മെട്രോമാൻ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്ത് മഹാരാഷട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറ. ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ട്വിറ്ററിൽ ഡിയോറ പ്രതികരിച്ചത്.
'സജീവ രാഷ്ട്രീയത്തിലേക്കുള്ള ഇ ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാൻ ബിജെപി അനുയായി ആകണമെന്നില്ല. തികഞ്ഞ പ്രൊഫഷണലും രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറുമാണ് അദ്ദേഹം. ശ്രീധരൻ ഇന്ത്യയുടേതാണ്. അദ്ദേഹത്തെ പോലുള്ളവരെ നമ്മുടെ രാഷ്ട്രത്തിന് ഇനിയും ആവശ്യമുണ്ട്.'- എന്നാണ് ഡിയോറ ട്വീറ്റ് ചെയ്്തത്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരൻ പാർട്ടിയിൽ ചേരുന്നുവെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന കാര്യം ഇ. ശ്രീധരൻ സ്ഥിരീകരിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ശ്രീധരൻ പറഞ്ഞു.
മറുനാടന് ഡെസ്ക്