വിമർശനങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ ഭാര്യയ്‌ക്കൊപ്പം കടലിനടിയിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രം പങ്ക് വച്ച് നടനും ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കൺവാറും. കടലിനടിയിലെ റൊമാന്റിക ഹണിമൂൺ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച് വിമർശകരെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുകയാണ് മിലിന്ദും അങ്കിതയും.

ഇന്ത്യയുടെ സ്റ്റാർ മോഡലായ മിലിന്ദും അങ്കിത കൺവാറും തമ്മിലുള്ള വിവാഹം വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരേ പോലെ സ്വന്തമാക്കിയിരുന്നു. അൻപത്തി രണ്ടുകാരനായ മിലിന്ദിന്റെ രണ്ടാം വിവാഹമാണിത്.

മകളുടെ പ്രായമുള്ള അങ്കിതയെ മിലിന്ദ് ജീവിത പങ്കാളിയാക്കിയതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ ഇവരെ ഇതൊന്നും ബാധിച്ചിട്ടില്ല. വിവാഹശേഷമുള്ള ആദ്യ 10k റൺ എന്ന അടിക്കുറിപ്പോടെ ഇരുവരും പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വെള്ളത്തിനടിയിൽ നിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരിക്കുകയാണ്.

ദീർഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. അൻപത്തിരണ്ടുകാരനായ മിലിന്ദ് ഇരുപത് വയസുള്ള അങ്കിതയെ പ്രണയിച്ചതിന് നിരവധി വിമർശനങ്ങളും അധിക്ഷേപങ്ങളുമാണ് കേൾക്കെണ്ടിവന്നത്.