അലിബോഗ്: മോഡലും നടനുമായ മിലിന്ദ് സോമൻ വിവാഹിതനാകുന്നു.തന്റെ കാമുകിയായ അങ്കിത കോൺവാറിനെയാണ് മിലിന്ദ് മിന്നുകെട്ടുന്നത്. ഞായറാഴ്ചയാണ് വിവാഹം. ഹാൽദി, മെഹന്ദി ചടങ്ങുകൾ ശനിയാഴ്ച നടന്നു. മെഹന്ദിക്ക് പരമ്പരാഗത അസമീസ് വേഷമാണ് ദമ്പതികൾ അണിഞ്ഞത്.

വളരെ ലളിതമായ രീതിയിൽ ചടങ്ങുകൾ നടത്താനാണ് മിലിന്ദിനും കൂട്ടുകാരിക്കും താൽപര്യം. കുടുംബാംഗങ്ങളെ കൂടാതെ സഹപ്രവർത്്തകരും ഏതാനും കൂട്ടുകാരും മാത്രമാണ് പങ്കെടുത്തത്. അലിഭാഗിലായിരുന്നു ചടങ്ങുകൾ.മെഹന്ദി ചടങ്ങിനിടെ അസമീസ് ഹിന്ദി, മറാത്തി ഗാനങ്ങളൊക്കെയായി എല്ലാവരും നൃത്തം ചവുട്ടി ആഘോഷമാക്കി.അസം-മറാത്തി സംസ്‌കാരങ്ങളുടെ സങ്കലമായിരുന്നു ചടങ്ങ്. അങ്കിത അസം സ്വദേശിയും, മിലിന്ദ് മഹാരാഷ്ട്ര സ്വദേശിയുമാണ്.

27 കാരിയായ അങ്കി മുൻ വിമാന ജീവനക്കാരിയാണ്. നിലവിൽ മിലിന്ദ് സോമനെ പോലെ തന്നെ ഫിറ്റ്‌നസ് രംഗത്ത് പ്രവർത്തിക്കുന്നു. ഇരുവരുടെയും സൽക്കാര ചടങ്ങ് വിദേശത്തായിരിക്കുമെന്നാണ് അണിയറ സംസാരം.