- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് താരം അമ്പത്തിരണ്ടുകാരൻ മിലിന്ദിന്റെ കാമുകിക്ക് പതിനെട്ട് വയസ്സ്; പിറന്നാൾ ഫോട്ടോയിക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ; തന്റെ അമ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച മിലിന്ദിനെ ആക്രമിക്കുന്ന സോഷ്യൽ മീഡിയ
മുംബൈ: ബാജിറാവു മസ്താനിയിലുമൊക്കെ മികച്ച വേഷങ്ങൾ ചെയത മിലിന്ദ് സോമന് ഇത് പൊങ്കാലയുടെ ദിനങ്ങളാണ്. തന്റെ 52 ാം പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യങ്ങൾ ഇങ്ങനെ ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. തന്റെ കാമുകിയുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ കൂടി പങ്കുവച്ചതിനാണ് മിലിന്ദിനു പൊങ്കാല ഏറ്റ് വാങ്ങേണ്ടി വന്നത്. ഇവിടെ വില്ലനായത് രണ്ടു പേരുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസമാണ്. അമ്പത്തിരണ്ടുകാരൻ മിലിന്ദിന്റെ കാമുകിക്ക് പതിനെട്ട് വയസ്സായതെ ഉള്ളു എന്നതാണ് സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് കാരണം. കാമുകിയായ അങ്കിത കാൻവാറിനൊപ്പം തന്റെ അമ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച മിലിന്ദിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.അപ്പൂപ്പന് ജന്മദിനാശംസകൾ, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ, ഇയാൾ മനോരോഗിയാണ്, കൊച്ചുമകൾ കാണാൻ വളരെ ക്യൂട്ട് ആണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. എന്നാൽ നിരവധി പേർ മിലിന്ദിനെ അനുകൂലിച്ചും രംഗത്ത്
മുംബൈ: ബാജിറാവു മസ്താനിയിലുമൊക്കെ മികച്ച വേഷങ്ങൾ ചെയത മിലിന്ദ് സോമന് ഇത് പൊങ്കാലയുടെ ദിനങ്ങളാണ്. തന്റെ 52 ാം പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യങ്ങൾ ഇങ്ങനെ ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.
തന്റെ കാമുകിയുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ കൂടി പങ്കുവച്ചതിനാണ് മിലിന്ദിനു പൊങ്കാല ഏറ്റ് വാങ്ങേണ്ടി വന്നത്. ഇവിടെ വില്ലനായത് രണ്ടു പേരുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസമാണ്. അമ്പത്തിരണ്ടുകാരൻ മിലിന്ദിന്റെ കാമുകിക്ക് പതിനെട്ട് വയസ്സായതെ ഉള്ളു എന്നതാണ് സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് കാരണം.
കാമുകിയായ അങ്കിത കാൻവാറിനൊപ്പം തന്റെ അമ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച മിലിന്ദിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.അപ്പൂപ്പന് ജന്മദിനാശംസകൾ, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ, ഇയാൾ മനോരോഗിയാണ്, കൊച്ചുമകൾ കാണാൻ വളരെ ക്യൂട്ട് ആണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്.
എന്നാൽ നിരവധി പേർ മിലിന്ദിനെ അനുകൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയംമിലിന്ദിനെ പിന്തുണയ്ക്കുന്നവരോട് നിങ്ങളുടെ മകളെ ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കുമോ എന്നും അമ്പത്തിരണ്ടുകാരൻ പതിനെട്ടുകാരിയെ ഡേറ്റിങ് അല്ല ചൂഷണമാണ് ചെയ്യുന്നതെന്നും അമ്പത് വയസായാലും പ്രശ്നമില്ല പെണ്ണ് കിട്ടുമെന്ന പ്രതീക്ഷയുണ്ട് പക്ഷെ ആരോഗ്യമുണ്ടായിരിക്കണമെന്ന് പറഞ്ഞവരും പ്രണയത്തിന് പ്രായം ഒരു ഘടകമേ അല്ലെന്ന് പറഞ്ഞു കമന്റിട്ടവരും കുറവല്ല. പല്ല് തേച്ചുകൊണ്ടിരിക്കുന്ന അങ്കിതയുടെ കൂടെ നിന്നെടുത്ത ചിത്രത്തിനും അധിക്ഷേപങ്ങൾ നിരവധിയാണ്.