- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസ താരം മിൽഖാ സിങ്ങിന് കോവിഡ്; ആരോഗ്യനില തൃപ്തികരം; ചണ്ഡീഗഢിലെ വീട്ടിൽ ഐസൊലേഷനിൽ

ചണ്ഡീഗഢ്: ഇന്ത്യയുടെ അത് ലറ്റിക് ഇതിഹാസ താരം മിൽഖാ സിങ്ങിന് കോവിഡ്. ഇന്ത്യയുടെ പറക്കും സിഖ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന് ബുധനാഴ്ച വൈകീട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്.
മിൽഖാ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഭാര്യ നിർമൽ കൗർ അറിയിച്ചു.
വീട്ടിലെ സഹായികളിൽ ഒരാൾക്ക് ദിവസങ്ങൾക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിർമൽ കൗർ വ്യക്തമാക്കി. മിൽഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ഒളിമ്പിക് ഇനത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മിൽഖാ സിങ്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ ഫൈനലിൽ കടന്നതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
ഫൈനലിൽ നാലാമതായാണ് അദ്ദേഹത്തിന് ഫിനിഷ് ചെയ്യാനായത്. ആ ഇന്ത്യൻ റെക്കോഡ് 40 വർഷക്കാലത്തോളം ഇളക്കം തട്ടാതെ നിന്നു.


