- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; മലബാറിലെ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും; തീരുമാനം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന്
തിരുവനന്തപുരം: ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം. നാളെ മുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ മുഖ്യമന്ത്രിയുമായും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ലോക് ഡൗണിൽ പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം പാൽ സംഭരിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനമെടുത്തത്. ഇതോടെ ബാക്കിവരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരുന്നു മലബാർ മേഖലയിലെ ക്ഷീരകർഷകർ. അധികം വരുന്ന പാൽ വിറ്റഴിക്കാൻ പ്രാദേശിക വിപണിപോലുമില്ലാത്തതും പ്രതിസന്ധിയാക്കി.
Next Story