- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: ഓണക്കാലത്ത് മിൽമയുടെ വിൽപ്പനയിൽ വൻ കുതിപ്പ്. ഉത്രാടവും തിരുവോണവുമുൾപ്പെടെയുള്ള നാലു ദിവസങ്ങളിൽ 36.38 ലക്ഷം ലിറ്റർ പാലും 6.31 ലക്ഷം കിലോ തൈരും മിൽമ മലബാർ മേഖലാ യൂനിയൻ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച്് പാൽ വിൽപ്പനയിൽ 10 ശതമാനവും തൈര് വിൽപ്പനയിൽ ഒരു ശതമാനവുമാണ് വർധന.
ഉത്രാട ദിനത്തിൽ മാത്രം 13.95 ലക്ഷം ലിറ്റർ പാൽ വിൽപ്പന നടത്തി. ഒരു ദിവസം ഇത്രയും പാൽ വിൽക്കുന്നത് മിൽമ മലബാർ മേഖലാ യൂനിയന്റെ ചരിത്രത്തിൽ ആദ്യമാണ്. കോവിഡ് സൃഷ്?ടിച്ച പ്രതികൂല സാഹചര്യത്തിലും ഈ നേട്ടം കൈവരിക്കാനായെന്ന് ചെയർമാൻ കെ.എസ്. മണി, മാനേജിങ്? ഡയറക്ടർ ഡോ. പി. മുരളി എന്നിവർ അറിയിച്ചു.
ഇതുകൂടാതെ 341 മെട്രിക് ടൺ നെയ്യും 88 മെട്രിക് ടൺ പാലടയും 34 മെട്രിക് ടൺ പേഡയും ഓണക്കാലത്ത് വിൽപ്പന നടത്തി. സംസ്?ഥാന സർക്കാറിന്റെ ഓണക്കിറ്റിൽ 50 ഗ്രാം വീതം മിൽമ നെയ്യും ഉൾപ്പെടുത്തിയിരുന്നു. കിറ്റിലേക്കായി 50 മില്ലിഗ്രാം വീതമുള്ള 43 ലക്ഷം നെയ് കുപ്പികളാണ് മിൽമ മലബാർ മേഖലാ യൂനിയൻ നൽകിയത്.