- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭരിക്കുന്നതിനനുസരിച്ച് പാൽ വിൽപ്പന നടക്കുന്നില്ല; സൗജന്യ ഭക്ഷ്യ കിറ്റിൽ നെയ്യും പാൽപ്പൊടിയും ഉൾപ്പെടുത്തണം; സർക്കാരിനോട് ശുപാർശയുമായി മിൽമ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഇപ്പോൾ അധികമായി സംഭരിക്കുന്ന പാൽ വിൽപ്പന നട ക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാറിനോട് പുതിയ ശുപാർശയുമായി മിൽമ. സം സ്ഥാ ന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്ത ണമെ ന്നാണ് മിൽമ ആവശ്യപ്പെടുന്നത്. 100 ഗ്രാം നെയ്യും 200 ഗ്രാം പാൽപ്പൊടിയും കിറ്റിൽ ഉൾപ്പെ ടുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സം സ്ഥാനത്ത് അധികമായി സംഭരിക്കുന്ന നെയ്യും പാൽപ്പൊടിയും ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ മിൽമ ലക്ഷ്യമിടുന്നത്.
പ്രവാസികൾ ഉൾപ്പെടെ കൂടുതൽ ആളുകൾ ക്ഷീരമേഖലയിലേക്ക് എത്തിയതോടെ പാൽ ഉൽ പ്പാദനം വർധിച്ചു. സംഭരിക്കുന്നതിനനുസരിച്ച് പാൽ വിൽപ്പന നടക്കുന്നില്ല. മിൽമ അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുക യെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചത്.കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
അധിക പാൽ മറ്റു രീതിയിൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചതെന്ന് മിൽമ ചെയർമാൻ പി എ ബാലൻ വ്യക്തമാക്കി.