- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റിയിൽ മിൽമയുടെ ലോഗോയുമായി പശുക്കുട്ടി; വയനാട് ജോസഫ് തോമസിന്റെ ഫാമിലെ പശുക്കുട്ടി കൗതുകമാവുന്നു
നെറ്റിയിൽ മിൽമയുടെ ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. പശു ഫാം നടത്തുന്ന വ്യക്തിയാണ് ജോസഫ്. തലയിൽ മിൽമയുടെ ലോഗോയുള്ളതിനാൽ കൊണ്ട് മിൽമ എന്നുതന്നെ പശുക്കുട്ടിക്ക് പേര് നൽകി. ചുവന്ന നിറത്തിലുള്ള പശുക്കുട്ടിയുടെ നെറ്റിയിൽ മിൽമയുടെ ഔദ്യോഗിക ചിഹ്നം വെള്ളനിറത്തിൽ കാണാം. മിൽമയുടെ യഥാർത്ഥ ബ്രാൻഡ് അംബാസിഡാറായി ഒരു പശുക്കുട്ടി എന്നാണ് സോഷ്യൽ മീഡിയകളിൽ അഭിപ്രായമുയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story