മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീ സിന്റെ നൊവേന ആരംഭിച്ചതിന്റെ നാലാം വാർഷികവും സകലവിശുദ്ധരുടെയും തിരുന്നാളും നവംബർ 7-ാം തിയതി (ചൊവ്വാഴ്ച)ആഘോഷിക്കും.

വൈകീട്ട് 5ന് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും5.30ന് നടക്കുന്ന ആഘോഷപൂ ർവ്വമായ തിരുന്നാൾ പാട്ടുകുർബാനയിൽഅസിസ്റ്റന്റ്‌വികാരി ഫാദർ ജോർജ്ജ് ഫെലിഷ്യസ് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.വർഗ്ഗീസ് കാട്ടികാട്. ഫാ. മാർട്ടിൻ ജെറമിയ, ഫാ. ആന്റണി ഷാബിൻ,ഫാ. ഷൈമോൻ തെക്കേകളത്തുങ്കൽ എന്നിവർ സഹകാർമ്മികരായിരിക്കും. തുടർന്ന്
വിശുദ്ധ അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീർവാദവുംഉണ്ടായിരിക്കും.

തിരുക്കർമ്മങ്ങൾക്കു ശേഷം സ്‌കൂൾ ഹാളിൽ സ്‌നേഹവിരുന്നും സെന്റ്ആൽബൻസിലെ ദേവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റന്റ് വികാരിഫാദർ ജോർജ്ജ് ഫെലിഷ്യസിന് യാത്രയയപ്പും വിവിധ കലാപരിപാടികളുംമെൽബൺ മെൽവോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.തിരുക്കർമ്മങ്ങളിലും നാലാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കാൻ ഏവരെയുംക്ഷണിക്കുന്നതായി ഫാ. ജോർജ്ജ് ഫെലിഷ്യസ് അറിയിച്ചു.