മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽവി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ 9-ാം തിയതി (വെള്ളിയാഴ്ച)ആഘോഷിക്കുന്നു. വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും.

തുടർന്ന് നൊവേനയും ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയുംഉണ്ടായിരിക്കും. ദിവ്യബലിക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനു ശേഷംവിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രിൽ 19 മുതൽ എല്ലാചൊവ്വാഴ്ചകളിലും നടത്തി വരുന്നു. 115 കുടുംബങ്ങളാണ് ഈ വർഷത്തെതിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത്അനുഗ്രഹിതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരിഫാ.ജോർജ്ജ് ഫെലിഷ്യസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്