- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ കോവിഡ് വാക്സിൻ കുത്തിവെച്ച തൃണമൂൽ എംപി മിമി ചക്രബർത്തി അവശനിലയിൽ; വാക്‌സിനേഷൻ ചുമതല വഹിക്കുന്ന ഐഎഎസ് ഓഫീസറെന്ന വ്യാജനേ ക്യാമ്പിന് മേൽനോട്ടം വഹിച്ച ഒരാൾ അറസ്റ്റിൽ
കൊൽക്കത്ത: വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി അവശനിലയിൽ. എന്നാൽ നലുദിവസം മുൻപ് എടുത്ത വ്യാജ വാക്സിനുമായി ബന്ധപ്പെട്ടാണോ ഇവർക്ക് അസുഖം വന്നതെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന വാക്‌സിനേഷൻ ക്യാമ്പിൽ വച്ചാണ് മിമി ചക്രബർത്തിക്ക് വ്യാജ വാക്സിൻ നൽകിയത്.
ശനിയാഴച രാവിലെയോടെ അവശനിലയിലാവുകയായിരുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങളുള്ള താരത്തിന് നിർജ്ജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്ത സമ്മർദവും കുറഞ്ഞു. എംപിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് മിമി.
വാക്‌സിനേഷൻ ക്യാമ്പിലേക്ക് മുഖ്യാതിഥിയായാണ് എംപിയെ ക്ഷണിച്ചത്. വാക്‌സിനേഷൻ ചുമതല വഹിക്കുന്ന ഐഎഎസ് ഓഫീസർ ആണെന്ന് പറഞ്ഞ് ക്യാമ്പിന് മേൽനോട്ടം വഹിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്യാമ്പാണ് ഇതെന്നാണ് അറസ്റ്റിലായ ദേബാഞ്ചൻ ദേബ് അറിയിച്ചതെന്ന് മിമി ചക്രബർത്തി പറഞ്ഞു.
250 ഓളം പേരാണ് ക്യാമ്പിൽ വാക്‌സിൻ സ്വീകരിച്ചത്. കോവിഷീൽഡ് ആണെന്ന് പറഞ്ഞാണ് കുത്തിവെച്ചത്. വാക്‌സിൻ സ്വീകരിച്ചശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് മിമി ചക്രബർത്തി പൊലീസിൽ പരാതി നൽകിയത്.
കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ഓരാളോടും ആധാർ കാർഡ് വിവരങ്ങളൊന്നും തേടിയില്ലെന്നും എംപി പറഞ്ഞു. ക്യാമ്പിൽ കുത്തിവെപ്പിന് ഉപയോഗിച്ച വാക്‌സിൻ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസ് കൊൽക്കത്ത പൊലീസ് ഡിറ്റക്ടീവ് ഡിപ്പാർട്ടുമെന്റിന് കൈമാറിയിരിക്കുകയാണ്.
മറുനാടന് ഡെസ്ക്