- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തവ സമയത്ത് പോലും ഹാർവി തന്നെ പീഡിപ്പിച്ചു;തന്നെ നിർബന്ധിച്ച് ഓറൽ സെക്സും ചെയ്യിച്ചു; വെറുതെ വിടണമെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ചും മർദ്ദിച്ചും തന്നെ അയാൾ കീഴ്‌പ്പെടുത്തി; പൊട്ടിക്കരഞ്ഞ് കൊണ്ട് സത്യം വെളിപ്പടുത്തി മിമി ഹലേയ്
ന്യൂയോർക്ക്: ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്‌റ്റൈനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി മിമി ഹലേയ് രംഗത്ത്.അദ്ദേഹത്തിന്റെ കമ്ബനിയുടെ പ്രൊഡക്ഷൻ അസിസ്റ്റന്റ് മിമി ഹലേയ് ആണ് നിർമ്മാതാവ് ക്രൂരമായി പീഡിപ്പിച്ചെന്ന് മാധ്യമങ്ങളോട് ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞത്. നേരത്തെ സിനിമാ മേഖലയിലെ നടിമാരും മോഡലുകലും ഹാർവിക്കെതിരേ രംഗത്തെത്തിയിരുന്നു. ആർത്തവ സമയത്ത് പോലും ഹാർവി തന്നെ പീഡിപ്പിച്ചെന്ന് മിമി പറയുന്നു. ഇക്കാര്യം കേണപേക്ഷിച്ച് പറഞ്ഞിട്ടും അയാൾ കേൾക്കാൻ കൂട്ടാക്കിയില്ലെന്നും 2006ൽ ഹാർവി നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്യിച്ചെന്നും മിമി ആരോപിക്കുന്നു. ഇരുപത് വയസുള്ളപ്പോഴാണ് ഈ പീഡനങ്ങൾ നടന്നതെന്നും. അയാൾ ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മിമി പറഞ്ഞു.ശാരീരികമായി അയാൾ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാൾ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മർദ്ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്- മിമി വിവരിച്ചു.പീഡനം വിവരിക്കുമ്‌ബോൾ പലപ്പോഴും മിമി പൊട്ടിക്കരഞ്ഞു കൊണ്ടാണ് വാർത്താ സ
ന്യൂയോർക്ക്: ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്‌റ്റൈനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി മിമി ഹലേയ് രംഗത്ത്.അദ്ദേഹത്തിന്റെ കമ്ബനിയുടെ പ്രൊഡക്ഷൻ അസിസ്റ്റന്റ് മിമി ഹലേയ് ആണ് നിർമ്മാതാവ് ക്രൂരമായി പീഡിപ്പിച്ചെന്ന് മാധ്യമങ്ങളോട് ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞത്. നേരത്തെ സിനിമാ മേഖലയിലെ നടിമാരും മോഡലുകലും ഹാർവിക്കെതിരേ രംഗത്തെത്തിയിരുന്നു.
ആർത്തവ സമയത്ത് പോലും ഹാർവി തന്നെ പീഡിപ്പിച്ചെന്ന് മിമി പറയുന്നു. ഇക്കാര്യം കേണപേക്ഷിച്ച് പറഞ്ഞിട്ടും അയാൾ കേൾക്കാൻ കൂട്ടാക്കിയില്ലെന്നും 2006ൽ ഹാർവി നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്യിച്ചെന്നും മിമി ആരോപിക്കുന്നു. ഇരുപത് വയസുള്ളപ്പോഴാണ് ഈ പീഡനങ്ങൾ നടന്നതെന്നും. അയാൾ ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മിമി പറഞ്ഞു.ശാരീരികമായി അയാൾ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാൾ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മർദ്ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്- മിമി വിവരിച്ചു.പീഡനം വിവരിക്കുമ്‌ബോൾ പലപ്പോഴും മിമി പൊട്ടിക്കരഞ്ഞു കൊണ്ടാണ് വാർത്താ സമ്മേളനം നടത്തിയത്
ഓസ്‌കാർ അവാർഡുകൾ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവാണ് ഹാർവി. ഇന്ത്യൻ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഹാർവിക്കെതിരേ ഉയർന്നിട്ടുണ്ട്. എന്നാൽ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വർഷങ്ങൾക്ക് മുമ്പാണ് നടന്നത്. ലണ്ടനിൽ ആരോപിക്കപ്പെട്ട സംഭവം 35 വർഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രോ ഉൾപ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാർവിക്കെതിരേ ന്യൂയോർക്ക് പൊലീസ് അന്വേഷിക്കുന്നത്. ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ, കാംഡൺ, വെസ്റ്റ് ലണ്ടൻ എന്നിവിടങ്ങളിൽ വച്ച് അഞ്ച് തവണയാണ് മൂന്ന് നടിമാരെ ഹാർവി പീഡിപ്പിച്ചത്.