- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈൻഡ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സമാപിച്ചു
ഡബ്ലിൻ: അയർലൻഡിലെ മലയാളി സംഘടന മൈൻഡ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ഡബ്ലിൻ ബാലിഡോയൽ ബാഡ്മിന്റൺ ക്ലബ്ബിലായിരുന്നു ടൂർണമെന്റ്. ഈ വർഷത്തെ മത്സരങ്ങൾ 'റെഡ് ബുൾ അയർലൻഡ് സ്‌പോൺസർ ചെയ്തിരുന്നു. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ലീഗ് 1-4 വിഭാഗത്തിന്റെ ഫൈനലിൽ സുനിൽ, കീറോൺ സഖ്യത്തെ പരാജയപ്പെടുത്തി റോജിൽ സ്‌കറിയാ, ഗൗതം
ഡബ്ലിൻ: അയർലൻഡിലെ മലയാളി സംഘടന മൈൻഡ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ഡബ്ലിൻ ബാലിഡോയൽ ബാഡ്മിന്റൺ ക്ലബ്ബിലായിരുന്നു ടൂർണമെന്റ്. ഈ വർഷത്തെ മത്സരങ്ങൾ 'റെഡ് ബുൾ അയർലൻഡ് സ്‌പോൺസർ ചെയ്തിരുന്നു. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ലീഗ് 1-4 വിഭാഗത്തിന്റെ ഫൈനലിൽ സുനിൽ, കീറോൺ സഖ്യത്തെ പരാജയപ്പെടുത്തി റോജിൽ സ്‌കറിയാ, ഗൗതം സെയ്ത് സഖ്യം വിജയിച്ചു.
ലീഗ് 5-9 വരെ വിഭാഗത്തിൽ ഫൈനലിന്റെ ഷോജൻ ആൻഡ്രൂസ്, ഗൗതം സഖ്യം വിജയിച്ചു. മെയ്‌ജൻ, സതീഷ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ലഷർ പ്ലെയേഴ്‌സ് വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ മാർട്ടിൻ, ജോയി സഖ്യം വിജയിച്ചു. ബിൻസൺ ആൻഡ് ബിൻസൺ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. മത്സരങ്ങൾ രാവിലെ 10 മുതൽ ആറ് വരെ നീണ്ടു. മത്സരങ്ങളുടെ ക്രമീകരണങ്ങൾ പ്രത്യേക പ്രശംസ നേടി. സ്‌പോൺസർമാരായ റെഡ് ബുൾ അയർലൻഡ് പ്രതിനിധികൾ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. മൈൻഡിന്റെ പ്രവർത്തനങ്ങൾക്ക് റെഡ് ബുൾ അയർലൻഡ് പിന്തുണ അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീം അംഗങ്ങൾക്കും മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.